നാദിര്‍ഷായെ മുകേഷ് ഡ്രൈവറാക്കി

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. നാദിര്‍ഷ അന്ന് സിനിമകളില്‍ ചെറിയ ചെറിയ വേഷം ചെയ്യുന്നു. മുകേഷ് നായകനായ ചിത്രത്തില്‍ സാമാന്യം നല്ല വേഷം നാദിര്‍ഷയ്ക്ക് ലഭിച്ചു. എറണാകുളത്താണ് ഷൂട്ടിംഗ്. ഒരു ദിവസം നാദിര്‍ഷാ താമസിച്ചാണ് ലൊക്കേഷനില്‍ എത്തിയത്. വൈകിയത് എന്താണെന്ന് മുകേഷ് ചോദിച്ചു; സെന്റ് തെരേസസ് കോളജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് പോയതാണെന്ന് പറഞ്ഞു. മുകേഷിന് അത് അത്ര പിടിച്ചില്ല. കാരണം തന്നെ പോലൊരു സ്റ്റാറുള്ളപ്പോള്‍ ഇവനെ ഇത്രേം പെമ്പിള്ളേരുള്ള കോളജില്‍ ഉദ്ഘാടനത്തിന് വിളിച്ചെന്നോ?.
ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ നേരം മുകേഷ് നാദിര്‍ഷായുടെ കാറില്‍ കയറി. ഇരുവരും എറണാകുളത്തൂടെ സഞ്ചരിക്കുകയാണ്. മുകേഷ് കാറിന്റെ പിന്നിലാണ് ഇരിക്കുന്നത്. കുറേ ദൂരം പിന്നിട്ടപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയിടാന്‍ മുകേഷ് പറഞ്ഞു. കാര്‍ സെന്‍തെരാസെസ് കോളജിന് മുന്നിലൂടെ പോയപ്പോള്‍ മുകേഷ് തല വെളിയിലിട്ട് റോഡില്‍ നിന്ന പെണ്‍കുട്ടികളെ വിഷ് ചെയ്തു. തിരിച്ചവരും. എന്നിട്ട് മുകേഷ് നാദിര്‍ഷയോട് പറഞ്ഞു: ഡേ മുകേഷിനെ ഉദ്ഘാടനത്തിന് വിളിച്ചപ്പോ കിട്ടാത്തത് കൊണ്ട് ഡ്രൈവറായ നാദിര്‍ഷയെ കൊണ്ടുവന്നെന്നേ പിള്ളേരിനി വിശ്വസിക്കൂ. അത് കേട്ട് നാദിര്‍ഷാ ചമ്മി.
ജീവിതത്തില്‍ നിരാശയില്ലാത്ത കലാകാരനാണ് നാദിര്‍ഷയെന്ന് മുകേഷ് പറഞ്ഞു. മിമിക്രിയില്‍ നിന്നും സിനിമയിലേക്കും അവിടെ നിന്ന് ഗായകനിലേക്കും ഗാനരചയിതാവിലേക്കും സംഗീതസംവിധായകനിലേക്കും നാദിര്‍ഷ വളര്‍ന്നു. ഒടുവില്‍ ദേ സിനിമയുടെ അമരക്കാരനുമായി. നാദിര്‍ഷാ ഒരുക്കുന്ന അമര്‍ അക്ബര്‍ അന്തോണി താമസിക്കാതെ പുറത്തിറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























