Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

എന്റെ വിവാഹം വാഴാത്തതിന് കാരണം മൂകാംബിക ദേവിയല്ല…

24 OCTOBER 2015 11:16 AM IST
മലയാളി വാര്‍ത്ത.

തന്റെ വിവാഹം വാഴാത്തതിന് കാരണം ഒരിക്കലും മൂകാംബിക ദേവിയല്ലെന്ന് കാവ്യാ മാധവന്‍. മൂകാംബികദേവി വിവാഹിതയല്ലെന്നും അതിനാല്‍ അവിടെ കല്യാണങ്ങള്‍ക്ക് ശുഭകരമല്ലെന്നും പലരും പറയാറുണ്ട്. അവിടെവച്ച് കല്യാണം കഴിച്ച് പിരിഞ്ഞവരെയാണ് ഉദാഹരണമായി പറയാറ്. എന്നാല്‍ എത്രയോ പേര്‍ സുഖമായി ജീവിക്കുന്നു.അവരെയൊന്നും നോക്കാതെ എന്റെ ജീവിതം മാത്രം ഒരു പ്രശ്‌നമായി കാണുവാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. പക്ഷേ, അത് ശരിയല്ല. ഈശ്വരന്‍ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാവരുടെയും നന്മ മാത്രമാണ് ഈശ്വരന്‍ ആഗ്രഹിക്കുന്നത്.

എന്റെ എല്ലാ ചുവടുകളിലും മൂകാംബിക ദേവിയുടെ അനുഗ്രഹമുണ്ട്. സരസ്വതീമണ്ഡപവും അനുഗ്രഹം ചൊരിയുന്ന ദേവിയും എനിക്കെന്നും പ്രിയപ്പെട്ടതാണ്.

മൂകാംബികയെന്നാല്‍ എന്റെ ശക്തിയും വിശ്വാസവുമാണ്. പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്. എന്റെ സ്വന്തം; അതാണ് മൂകാംബികാമ്മ. ദൈവത്തോടുള്ള ഭയഭക്തി ബഹുമാനമല്ല എനിക്ക് അമ്മയോടുള്ളത്. അതില്‍ കവിഞ്ഞ് സ്വന്തം അമ്മയോടോ, അച്ഛനോടോ ഉള്ളതുപോലെയുള്ള ഒരു വാത്സല്യം. നമ്മളില്‍ മിക്കവരും എല്ലാ വര്‍ഷവും ഏറ്റവും അടുപ്പമുള്ളവരുടെ അത് വലിയച്ഛനോ, അമ്മായിയോ ആരായാലും അവരുടെയൊക്കെ വീടുകളില്‍ പോകുന്നതുപോലെതന്നെയാണ് എനിക്ക് മൂകാംബികയിലേക്കുള്ള യാത്രയും.
മൂകാംബിക അമ്മയും മുത്തപ്പനും രണ്ടുപേരും എനിക്ക് ഒരുപോലെയാണ്. ദൈവം എന്നതിലുപരി എന്റെ ഏറ്റവും അടുത്ത ശക്തിയായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. എന്റെ ചോറൂണ് മൂകാംബികയില്‍ വച്ചായിരുന്നു. അന്നു മുതല്‍ തുടങ്ങിയതാണ് എനിക്ക് മൂകാംബികാമ്മയിലുള്ള വിശ്വാസം. അവിടുന്നങ്ങോട്ട് ആ വിശ്വാസം ദൃഢമായി വളര്‍ന്നു. ഓര്‍മ്മവച്ച കാലം മുതല്‍ എല്ലാവര്‍ഷവും ഞാനവിടെ പോകാറുണ്ട്.\"\"മൂകാംബികാമ്മയുടെ കുങ്കുമമില്ലാതെ എന്നെ കാണുന്നത് വളരെ വിരളമാണ്. സിനിമാസെറ്റിലുള്ള പലര്‍ക്കും കുങ്കുമം എത്തിച്ചുകൊടുക്കുന്നതും ഞാനാണ്. ക്ഷേത്രത്തില്‍ പോകുമ്പോഴൊക്കെ കുങ്കുമാര്‍ച്ചന നടത്താറുണ്ട്. എല്ലാ മാസവും എന്റെ നാളിന് കുങ്കുമാര്‍ച്ചന നടത്തി അവിടെനിന്ന് കുങ്കുമം അയച്ചുതരാറുമുണ്ട്. സിനിമാ സെറ്റിലുള്ളവര്‍ ഇടയ്ക്ക് പറയും. കാവ്യേ സ്‌റ്റോക്ക് തീര്‍ന്നോ...? അപ്പോള്‍ ഞാന്‍ കുങ്കുമം എത്തിച്ചുകൊടുക്കാറുണ്ട്. മൂകാംബികാദേവിയെ സംബന്ധിച്ച് എന്തുകാര്യം അറിയണമെന്നുണ്ടെങ്കിലും സെറ്റിലുളളവര്‍ എന്നോടാണ് ചോദിക്കാറുള്ളത്. എനിക്ക് അമ്മയില്‍ അതിയായ ഭക്തിയും വാല്‍സല്യവുമാണെന്ന് അവര്‍ക്കറിയാം.

എന്റെ മനസ്സില്‍ ശക്തമായ ഒരാഗ്രഹമുണ്ട്. കുറേ ദിവസം അടുപ്പിച്ച് ദേവിയെ തൊഴണം. രാത്രി ക്ഷേത്രത്തില്‍നിന്ന് കിട്ടുന്ന കഷായം കുടിക്കണം. മൂകാബികാ ദേവി വിവാഹിതയല്ലെന്നും അതിനാല്‍ അവിടെ കല്യാണങ്ങള്‍ക്ക് ശുഭകരമല്ലെന്നും പലരും പറയാറുണ്ട്. അവിടെവച്ച് കല്യാണം കഴിച്ച് പിരിഞ്ഞവരെയാണ് ഉദാഹരണമായി പറയാറ്. എന്നാല്‍ എത്രയോ പേര്‍ സുഖമായി ജീവിക്കുന്നു.

അവരെയൊന്നും നോക്കാതെ എന്റെ ജീവിതം മാത്രം ഒരു പ്രശ്‌നമായി കാണുവാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. പക്ഷേ, അത് ശരിയല്ല. ഈശ്വരന്‍ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാവരുടെയും നന്മ മാത്രമാണ് ഈശ്വരന്‍ ആഗ്രഹിക്കുന്നത്.

പക്ഷേ, ചിലരുടെ ജീവിതത്തില്‍ അനിഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ദൈവഹിതമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് ഉദാഹരണമായി എന്റെ കല്യാണ സമയത്ത് ഒരു സംഭവമുണ്ടായി. കല്യാണത്തിന് താലികെട്ടുന്ന സമയത്തുതന്നെ അവിടുത്തെ വൈദ്യുതി നിലച്ചു. താലി കെട്ടിക്കഴിഞ്ഞപ്പോള്‍ വൈദ്യുതി വരുകയും ചെയ്തു.\"\"ഇത് അമ്മയും ബന്ധുക്കളുമെല്ലാം കണ്ടിരുന്നു. പലര്‍ക്കും അതൊരു ദു:ശകുനമാണെന്ന് തോന്നിയെങ്കിലും ആരും പുറത്തുപറഞ്ഞില്ല. താലികെട്ടുന്ന സമയത്ത് ഞാന്‍ അമ്മയെ മനസ്സുരുകി കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു.ഇപ്പോള്‍ ജീവിതം ഇങ്ങനെയൊക്കെ ആയപ്പോഴാണ് കറണ്ടുപോയകാര്യം ഒരു നിമിത്തം പോലെ അമ്മ കാണിച്ചുതന്നതാണെന്ന് എനിക്ക് മനസ്സിലായത്. നിന്നെ അധിക കാലം ഇരുട്ടിലാക്കില്ലെന്ന് മൂകാംബികാമ്മ എന്നോട് പറയുന്നതുപോലെ.... അനുഭവിക്കാനുള്ള ഇത്തിരി ഇരുട്ട് ഒരുപാട് ദുഃഖം തന്നെങ്കിലും ഞാന്‍ എല്ലാം അനുഭവിച്ചു.

ഇനി എന്റെ ജീവിതത്തില്‍ വെളിച്ചം വരുമെന്നുതന്നെയാണ് എന്റെ വിശ്വാസം. എന്നുമെന്റെ കൂടെ മൂകാംബികാമ്മയുണ്ട്. എന്നെ കൈവിടില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (2 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (7 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends