Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

എന്റെ മുന്‍ ഭാര്യയാണ്; എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴരുത്; പ്രതികരിച്ച് നാഗചൈതന്യ!!

05 OCTOBER 2024 07:23 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നാലാം വിവാഹ വാര്‍ഷികത്തിന് 5 ദിവസം ബാക്കി നില്‍ക്കെയായിരുന്നു വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് താര ദമ്പതികള്‍ പ്രഖ്യാപിച്ചത്.സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നതായി സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് അവതരിപ്പിച്ചത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് മുന്‍കൈയ്യെടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്.

2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ പിരിയുകയായിരുന്നു. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വേർപിരിയലാണിത്. കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കി അമ്മയായി കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു സമാന്ത. എന്നാൽ ഇതിനിടെയാണ് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ കടുത്തത്. ശാകുന്തളം എന്ന സിനിമ പൂർത്തിയാക്കിയ ശേഷം കരിയറിൽ നിന്നും ഇടവേളയെടുക്കാനായിരുന്നു സമാന്തയുടെ തീരുമാനം. ഇതേക്കുറിച്ച് ശാകുന്തളത്തിന്റെ നിർമാതാവിനോട് പറഞ്ഞതുമാണ്.

എന്നാൽ നടി ആഗ്രഹിച്ചത് പോലെയല്ല പിന്നീടുണ്ടായത്. ബന്ധം പിരിഞ്ഞ ശേഷം കരിയറിലെ തിരക്കുകളിലേക്ക് സമാന്ത നീങ്ങി. ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ താരത്തെ ബാധിച്ചു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങുകയാണ് സമാന്ത. കരിയറിൽ നാഗ ചൈതന്യക്കും മുകളിലാണ് സമാന്തയുടെ താര മൂല്യം. വിവാഹ ശേഷം നടിയുടെ കരിയറിൽ വലിയ കുതിച്ച് ചാട്ടമുണ്ടായി. ഈ ഘട്ടത്തിൽ നാഗ ചൈതന്യക്ക് തുടരെ പരാജയ സിനിമകൾ വന്നു. സമാന്തയുടെ താരമൂല്യമാണ് നാഗ ചൈതന്യയെ അലോസരപ്പെടുത്തിയതെന്ന് അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ബന്ധം പിരിഞ്ഞതിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ഒരിക്കല്‍ പോലും തുറന്ന് പറയാന്‍ രണ്ടാളും ശ്രമിച്ചിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിച്ചു. ഒടുവില്‍ സാമന്ത-നാഗ ചൈതന്യ വേര്‍പിരിയലിനെ കുറിച്ച് പരാമര്‍ശം നടത്തി ഞെട്ടിച്ചിരിക്കുകയാണ് തെലങ്കാന മന്ത്രി സുരേഖ. സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെ ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പരമാര്‍ശം. മാത്രമല്ല ചില ആരോപണങ്ങള്‍ കൂടി മന്ത്രി മുന്നോട്ട് വെച്ചു.

 


മന്ത്രിയുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം താരങ്ങള്‍ക്ക് പിന്തുണയുമായി എത്തി. മാത്രമല്ല തന്റെ മുന്‍ഭാര്യയെയും തന്നെയും മോശക്കാരായി ചിത്രീകരിക്കാന്‍ നോക്കിയതിന് എതിരായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നാഗ ചൈതന്യ. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടന്റെ പ്രതികരണം.

'വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമുള്ളൊരു കാര്യമല്ല. വളരെയധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു വേണ്ടതെന്ന തീരുമാനത്തില്‍, രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം മാത്രമാണത്.

അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെയും കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.

എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണെന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടെയാണ്. സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്' എന്ന് നാഗ ചൈതന്യ പറയുന്നു.

തെലങ്കാന വനംവകുപ്പ് മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശമാണ് ഇത്തരത്തില്‍ വലിയ വിവാദമായിരിക്കുന്നത്. ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് ആയ കെ ടി രാമറാവുവിന് എതിരെ സംസാരിച്ച സുരേഖ താരദമ്പതിമാരുടെ ദാമ്പത്യ പ്രശ്‌നത്തിന് കാരണം കെ ടി രാമറാവു ആണെന്ന് പറയുകയായിരുന്നു. ഇതിനെതിരെ കെടിആറും രംഗത്ത് വന്നു.

വിവാദമുണ്ടാക്കിയ മന്ത്രിയുടെ പരാമര്‍ശമിങ്ങനെയാണ്... 'മയക്ക് മരുന്ന് മാഫിയയാണ് കെടിആര്‍. സിനിമാ ഇന്റസ്ട്രിയിലെ പലര്‍ക്കും അയാള്‍ മയക്ക് മരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത്' എന്നായിരുന്നു സുരേഖയുടെ പരമാര്‍ശം.

മന്ത്രിയുടെ പരമാര്‍ശത്തിനെതിരെ തെലുങ്ക് സിനിമാ ഇന്റസ്ട്രി ശക്തമായി പ്രതികരിക്കുകയാണ്. മകന്റെയും മരുമകളുടെയും ദാമ്പത്യത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തെ നിഷേധിച്ച് നാഗര്‍ജുനയും തനിക്കെതിരെ ഉണ്ടായ പരാമര്‍ശത്തില്‍ നടി സാമന്തയും പ്രതികരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (21 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (49 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (3 hours ago)

Malayali Vartha Recommends