വിമലരാമന്‍ ആഗ്രഹസാഫല്യത്തിന്റെ തിരക്കില്‍

വിമലരാമന്‍ ഇപ്പോള്‍ ആഗ്രഹസാഫല്യത്തിന്റെ തിരിക്കിലും സന്തോഷത്തിലുമാണ് . കാലങ്ങളായ തന്റെ രണ്ട് ആഗ്രഹങ്ങളാണ് ഇപ്പോള്‍ സാഫല്യത്തില്‍ എത്തിയിരിക്കുന്നത്. ഒന്ന് പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നതാണ്, മറ്റൊന്ന് നാഗാര്‍ജ്ജുനൊപ്പം അഭിനയിക്കുക എന്നതും.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന മലയാള സിനിമയിലാണ് ഇപ്പോള്‍ വിമല രാമന്‍ അഭിനയിക്കുന്നത്.ഒപ്പത്തില്‍ മോഹന്‍ലാല്‍ അന്ധനായിട്ടാണ് എത്തുന്നത്. ഒപ്പത്തിലെ അവസരം വന്നപ്പോള്‍ ശരിയ്ക്കും ത്രില്ലടിച്ചത് താനാണെന്ന് വിമല രാമന്‍ പറയുന്നു.
ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും നടി പറഞ്ഞു. ലാലിനൊപ്പമുള്ള വിമല രാമന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ കോളേജ് കുമാര്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























