Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കല്‍പ്പനയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്... കല്‍പ്പനയുടെ മരണദിവസം സംഭവിച്ചതെന്ത്? കണ്ണീരോടെ പ്രിയ സഹോദരി

28 JUNE 2016 11:31 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ പ്രിയനടി കല്‍പന മരിച്ചിട്ട് മാസങ്ങളായെങ്കിലും കല്‍പനയുടെ ഓര്‍മ്മകള്‍ മായുന്നില്ല. സിനിമയ്ക്കും കലയ്ക്കുമായി ജീവിതം ഉഴിഞ്ഞു വച്ചവരാണ് സഹോദരിമാരായ കലാരഞ്ജിനിയും കല്‍പ്പനയും ഉര്‍വ്വശിയും. കല്‍പ്പനയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബം ഇനിയും മുക്തമായിട്ടില്ല. ഹൈദരബാദിലെ കല്‍പ്പനയുടെ അവസാന നിമിഷത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സഹോദരിയായ കലാരഞ്ജിനി. ഒരു പ്രമുഖ വാരികയോടാണ് കലാരഞ്ജിനി മനസ് തുറന്നത്.
എനിക്കും ഉര്‍വശിക്കുമിടയിലെ മെയിന്‍പാര്‍ട്ടാണ് ഇല്ലാതായത്. ഒരു കണ്ണി വേര്‍പെട്ടതുപോലെ. കഴിഞ്ഞ ഡിസംബറില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ചെന്നൈയില്‍ വന്നപ്പോള്‍ എനിക്കൊപ്പമാണ് താമസിച്ചത്. ചെന്നൈയില്‍ വരുമ്പോഴൊക്കെ എനിക്കൊപ്പമായിരിക്കും. ഞാനില്ലെങ്കില്‍ ഉര്‍വശിയുടെ വീട്ടില്‍. ജനുവരി 27ാം തീയതി തൃപ്പൂണിത്തുറയില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞിട്ടാണ് ഹൈദരാബാദിലേക്ക് പോയത്. പോകുന്നതിന് തൊട്ടുമുമ്പ് അവള്‍ ഉര്‍വശിയെ വിളിച്ചു.
27 നുശേഷം നാലഞ്ചു ദിവസം ഞാന്‍ ഫ്രീയാണ്. ആ സമയത്ത് എല്ലാം മാറ്റിവച്ച് പൊന്നുണ്ണിയെയും കൂട്ടി ഇങ്ങോട്ടേക്ക് വാ. എനിക്ക് അവനൊപ്പം കുറച്ചുനാള്‍ കഴിയണം. ഉര്‍വശിയുടെ കുഞ്ഞിനെ അത്രയ്ക്കിഷ്ടമായിരുന്നു. ഇഷാന്‍ പ്രജാപതി എന്നാണ് പേര്. ഉര്‍വശിക്ക് 25ആം തീയതി തിരുവനന്തപുരത്ത് ചാനലിന്റെ ഷൂട്ടിംഗുണ്ട്. അതുകഴിഞ്ഞ് പിറ്റേ ദിവസം വീട്ടിലെത്താനായിരുന്നു അവളുടെ പ്ലാന്‍. 25ന് അതിരാവിലെ ഡ്രസ്സുമെടുത്ത് തിരുവനന്തപുരത്ത് ഫ്‌ളൈറ്റ് ഇറങ്ങിയപ്പോള്‍ ആദ്യം കേട്ടത് കല്‍പ്പനയുടെ മരണവാര്‍ത്തയാണ്.
തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ കല്‍പ്പനയ്ക്ക് കൂട്ട് ഹെയര്‍ ഡ്രസ്സര്‍ നാഗമ്മയായിരുന്നു. എണ്‍പത് വയസ്സ് കഴിഞ്ഞപ്പോള്‍ നാഗമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളായി. പിന്നീട് കലാമ്മയായി സന്തത സഹചാരി. ഹൈദരാബാദിലേക്ക് പോകുമ്പോഴും അവരായിരുന്നു കൂടെയുണ്ടായിരുന്നത്. എവിടെപ്പോയാലും സഹായിയെ സ്വന്തം മുറിയിലാണ് താമസിപ്പിക്കുക. രാത്രി ഒന്‍പതു മണിക്ക് മുറിയിലെത്തിയപ്പോള്‍ ആദ്യം വിളിച്ചത് അമ്മയെയാണ്. പൊടിമോള്‍ എപ്പഴാ വരുന്നത് അമ്മാ? മറ്റന്നാള്‍ രാവിലെ എത്തുമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം.
ഞാന്‍ നാളെ രാത്രിയോടെ എത്തും. മറ്റന്നാള്‍ ഒറ്റദിവസത്തെ വര്‍ക്കുണ്ട്. ഒരു മുറൈവന്ത് പാത്തായാ എന്ന സിനിമയില്‍ ഉണ്ണിമുകുന്ദനൊപ്പം. അതുകഴിഞ്ഞാല്‍ ഫ്രീയാ. നാളെ ചോറും തൈരും അവിയലും ഉണ്ടാക്കിവയ്ക്കാന്‍ ശാന്തച്ചേച്ചിയോട് പറയണം.'' എന്നുപറഞ്ഞാണ് ഫോണ്‍ വച്ചത്. എപ്പോഴും പ്രാര്‍ത്ഥിച്ചിട്ടേ ഉറങ്ങാന്‍ കിടക്കുകയുള്ളൂ. അമ്മ പഠിപ്പിച്ചുതന്ന മറ്റൊരു ശീലമാണത്. ഒമ്പതരയ്ക്ക് 108 ത്രയംബകവും ആയിരത്തൊന്ന് തവണ നമ:ശിവായയും ചൊല്ലി. മന്ത്രം കൗണ്ട് ചെയ്യാനുള്ള ഉപകരണം കൈയിലുണ്ട്. മന്ത്രം ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും അര്‍ധരാത്രി കഴിഞ്ഞു. പിന്നീട് ടി.വി ഓണ്‍ ചെയ്ത് സിനിമ കാണാനിരുന്നു. ആ സമയത്ത് കലാമ്മ ഇടപെട്ടു.
അതിരാവിലെ ഷൂട്ടിംഗിന് പോകാനുള്ളതല്ലേ, വൈകി കിടന്നാല്‍ എഴുന്നേല്‍ക്കാന്‍ പറ്റില്ലാമ്മാ. നേരത്തെ ഷൂട്ട് തീര്‍ത്തിട്ടുവേണ്ടേ ഉച്ചയ്ക്ക് എയര്‍പോര്‍ട്ടിലെത്താന്‍. കുറച്ചുനേരം ടി.വി കണ്ടതിനുശേഷം രണ്ടുപേരും ഒരുമിച്ച് കിടന്നുറങ്ങി. കലാമ്മ പുലര്‍ച്ചെ എഴുന്നേറ്റ് ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം നാല് പത്തൊമ്പത്. ബാത്ത്‌റൂമിന്റെ ഡോര്‍ തുറന്നപ്പോള്‍ കല്‍പ്പനയുടെ ചോദ്യംഎന്നാ കലാമ്മാ? ബാത്ത്‌റൂമില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍, കതകടയ്ക്ക് അല്ലെങ്കില്‍ എ.സി. പോകും എന്ന മറുപടി. ഏറ്റവുമൊടുവില്‍ പറഞ്ഞത് ഈ വാക്കുകളാണ്. ബാത്ത്‌റൂമില്‍ പോയി വന്നതിനുശേഷം കലാമ്മ വീണ്ടും കല്‍പ്പനയ്‌ക്കൊപ്പം കിടന്നു. ആ സമയത്ത് ചെരിഞ്ഞുകിടക്കുകയായിരുന്നു കല്‍പ്പന. രാവിലെ അലാറം വച്ച് കലാമ്മ എഴുന്നേറ്റു.
അപ്പോഴും കിടപ്പിന്റെ സ്വഭാവം മാറിയിട്ടില്ല. റെഡിയായശേഷം വിളിക്കാമെന്ന് കരുതി അവര്‍ കുളിക്കാന്‍ കയറി. അതുകഴിഞ്ഞ് ചായയുണ്ടാക്കിയ ശേഷം കല്‍പ്പനയെ വിളിച്ചു. അനക്കമില്ല. ശരീരം തണുത്തുറഞ്ഞിരിക്കുന്നു. എന്തോ പന്തികേട് തോന്നിയ കലാമ്മ ഉച്ചത്തില്‍ നിലവിളിച്ചു. ഉടന്‍തന്നെ ഹോട്ടലിലെ ജീവനക്കാര്‍ ഓടിയെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെതന്നെ മരിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends