സാമന്തയെ നാട്ടുകാര്‍ തടഞ്ഞുവച്ചു

മധുരയിലെ ഒരു ബ്യൂട്ടിഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ തെന്നിന്ത്യന്‍ സുന്ദരി സാമന്തയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തെന്നിന്ത്യന്‍ സുന്ദരിയെ നേരിട്ടു കാണാന്‍ ആയിരക്കണക്കിന് ആരാധകരായിരുന്നു എത്തിയത്
മറ്റു താരങ്ങളെപ്പോലെ ഉദ്ഘാടനം കഴിഞ്ഞ് എത്രയും പെട്ടന്നു സ്ഥലം വിടാമെന്നായിരുന്നു സാമന്തയും കരുതിയത്. എന്നാല്‍ നാട്ടുകാര്‍ അതിന് സമ്മതിക്കാതെ സാമന്തയെ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് സഹായത്തോടെ കാറില്‍ കയറാന്‍ തുടങ്ങിയപ്പോഴേക്കും സമാന്ത വന്ന ആഡംബര കാറിന്റെ ടയര്‍ രണ്ടും നാട്ടുകാര്‍ പഞ്ചറാക്കി.
ആള്‍തിരക്ക് വര്‍ധിച്ചതോടെ നടിക്കും ഭയമായി. ആളുകളുടെ നിയന്ത്രണം വിട്ടതോടെ പൊലീസിന് ചെറിയ തോതില്‍ ലാത്തിചാര്‍ജും നടത്തേണ്ടി വന്നു. എന്നാല്‍ പൊലീസിന്റെ ലാത്തിചാര്‍ജ് മൂലമാണ് ആളുകള്‍ കാര്‍ നശിപ്പിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തിനു ശേഷം പോലീസ് സാമന്തയെ രക്ഷിച്ച് മറ്റൊരു കാറില്‍ കയറ്റിവിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























