പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് നടി ശരണ്യ, ഞാന്‍ സുഖമായിരിക്കുന്നു

നടി ശരണ്യ ശശി ശാരു ജീവന് ഭീഷണിയായി മാറിയ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരമായ സന്തോഷണം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തലയില്‍ ട്യൂമര്‍ വന്നതിനെ തുടര്‍ന്ന് മൂന്നാം വട്ടവും ശസ്ത്രക്രിയയ്ക്ക് വിധേയയായ താന്‍ ആശുപത്രി വിട്ടെന്നും താരം പറയുന്നു.
ശസ്ത്രക്രീയ വിജയകരമായതിന്റെ ഫോട്ടോയും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടാം തിയതിയാണ് ശരണ്യ ഓപ്പറേഷന് വിധേയയായത്. ഭര്‍ത്താവ് ബിനുവിനോടൊപ്പമുള്ള ഫോട്ടോയാണ് ശരണ്യ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തനിക്ക് കാന്‍സര്‍ അല്ലെന്നും ട്യൂമര്‍ ആണെന്നും മുന്‍പ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശരണ്യ വെളിപ്പെടുത്തിയിരുന്നു. 'സുഹൃത്തുക്കളെ എനിക്കു വീണ്ടും ട്യൂമര്‍ (തലയില്‍) വന്നതിനെ തുടര്‍ന്നു നാളെ എനിക്ക് ഓപ്പറേഷനാണ് , എല്ലാരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക'ഇങ്ങനെയാണ് ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha

























