കാവ്യയുമായുള്ള ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് ദിലീപ്
കാവ്യയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിവാദങ്ങളെ ഭയന്ന് ഉപേക്ഷിട്ടില്ലെന്ന് നടന് ദിലീപ്. പ്രേക്ഷക മനസില്‍ സ്ഥാനം നേടിയ ജോഡികളായതുകൊണ്ട് ഒരു ഘട്ടംകഴിഞ്ഞപ്പോള് കുറച്ചുകൂടി സെലക്ടീവാകാന് കാവ്യയും താനും ശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
ഞങ്ങള്‍ക്ക് പ്രേക്ഷകര്‍ തന്ന വില കളയതരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലായിരുന്നു ഒടുവില്‍ അഭിനയിച്ചത്. അടൂര്‍ സാറിന്റെ ചിത്രം തങ്ങള്‍ ഒരുമിച്ച് വേഷമിടുന്ന ഇരുപതാമത്തെ ചിത്രമാണ്. മുന്‍പ് ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം കൊമേഴ്സ്യല്‍ വിജയം നേടിയവയാണ്. അതെല്ലാം വളരെ ഇഷ്ടപ്പെട്ടുചെയ്ത ചിത്രങ്ങളുമാണെന്നും ദിലീപ് പറയുന്നു.
അടൂര്‍ സാറിന്റെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മനസില്‍ കണ്ടുതന്നെയാണ് എഴുതിയത്. പക്ഷേ എന്നോട് സംസാരിക്കുമ്പോള്‍ കാവ്യയാണ് ദേവി എന്ന കഥാപാത്രത്തെ ചെയ്യുന്നതെന്ന് പറഞ്ഞിരുന്നില്ല. പിന്നെ പറഞ്ഞു, കാവ്യയെയാണ് ഞാന്‍ നായികയാക്കുന്നത് കുഴപ്പമില്ലല്ലോ നിങ്ങള്‍ കുറച്ചുനാളായില്ലേ ഒന്നിച്ചഭിനയച്ചിട്ട് എന്നും ചോദിക്കുകയായിരുന്നു.
ഒരു സംവിധായകന്റെ വേറൊരു കാഴ്ചപ്പാടിലുള്ള ചിത്രമാണ് പിന്നെയും. ഇതില്‍ ശക്തമായ പ്രണയമുണ്ട്. തീവ്രമായ പ്രണയമുണ്ടായാല്‍ മാത്രം വര്‍ക്ക് ഔട്ട് ആകുന്ന സീനുകളുണ്ട്. പ്രണയം വരുമ്പോള്‍ മോഹങ്ങളും അതിമോഹങ്ങളും വരും. അതൊക്കെ ഇതിലുണ്ട്.
അടൂര്‍ സാറിന്റെ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രമായാല്‍ പോലും ചെയ്യാന്‍ താന്‍ തയ്യാറായിരുന്നെന്നും ദീലീപ് പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha