തമിഴ് നടി സ്‌നേഹ വീണ്ടും മലയാളത്തിലേക്ക്, മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് സ്‌നേഹ എത്തുന്നത്

കുറച്ചുനാളത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയുടെ ഭാര്യയായി തമിഴ് നടി സ്‌നേഹ മലയാളത്തിലേക്ക് എത്തുന്നു.ഹനീഫ് അദനി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സ്‌നേഹ മടങ്ങിയെത്തുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അഞ്ചാമത്തെ ചിത്രമാണ് സ്‌നേഹയുടേത്.
നേരത്തെ ആനന്ദം, തുറുപ്പുഗുലാന്‍, വന്ദേമാതരം, പ്രമാണി എന്നീ സിനിമകളില്‍ സ്‌നേഹ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ ശിക്കാര്‍ ആണ് അവസാനമായി സ്‌നേഹ അഭിനയിച്ച മലയാള ചിത്രം. ഷൂട്ടിങ്ങ് ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍, തൃശ്ശൂര്‍, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.
https://www.facebook.com/Malayalivartha

























