ചിയാന്‍ വിക്രം സിനിമ സംവിധാനം ചെയ്താല്‍ നായകന് ഇളയദളപതി
തമിഴകത്തെ സൂപ്പര്‍താരമാണ് വിക്രം. വിക്രമിനെ നായകനാക്കി സിനിമ ഒരുക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക സംവിധായകരും. എന്നാല്‍ വിക്രം സിനിമ സംവിധാനം ചെയ്താല്‍ ആരായിരിക്കും നായകന്. വിജയ്യെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിക്രം പറയുന്നു.
തമിഴിലെ ഏറ്റവും സ്റ്റൈലിഷ് നായിക സാമന്തയാണെന്നും ഏറ്റവും മനോഹരമായി ചിരിക്കുന്ന നടന് മാധവനാണെന്നും വിക്രം പറയുന്നു.
അതേസമയം വിക്രമിന്റെ പുതിയ സിനിമ ഇരുമുഖന് സെപ്തംബര്‍ ഒന്നിനു തീയേറ്ററിലെത്തും. ആനന്ദ് ശങ്കര്‍ ആണ് ഇരുമുഖന് ഒരുക്കുന്നത്. നയന്‍താരയും നിത്യാ മേനോനും ചിത്രത്തില്‍ നായികമാരായി ഉണ്ട്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം. വിക്രം ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha