ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് കാവ്യ

ബോളിവുഡ് കിംഗ് ഖാനൊപ്പം അഭിനയിക്കാന്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മിക്ക നായികമാരും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നു തന്നെ പറയാറുണ്ട്. ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു മലയാളികളുടെ പ്രിയ നായിക കാവ്യാ മാധവന്‍.
ഞാനൊരു വലിയ ഷാരൂഖ് ഖാന്‍ കജോള്‍ ആരാധികയാണ്. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചു. കേരളത്തില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തോട് സംസാരിച്ചു. ഒപ്പം ഡാന്‍സ് ചെയ്തു. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് തീര്‍ച്ചയായും ആഗ്രഹമുണ്ട്.
അതൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് കാവ്യ പറഞ്ഞു.
അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലൂടെയാണ് കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കാവ്യ തിരിച്ചുവരുന്നത്.
https://www.facebook.com/Malayalivartha

























