വിവാഹ മോചന വാര്‍ത്ത: സത്യാവസ്ഥ തുറന്ന് പറഞ്ഞ് കനിഹ രംഗത്ത്

അമല പോളിന്റെയും ദിവ്യ ഉണ്ണിയുടെയും വിവാഹമോചനം സിനിമാലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തകളായിരുന്നു. 2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനുമായുള്ള കനിഹയുടെ വിവാഹം. അതിനിടെയാണ് നടി കനിഹയും വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. കനിഹ ഭര്‍ത്താവായ ശ്യാം രാധാകൃഷ്ണനുമായി അത്ര രസത്തിലല്ല എന്നും ഫെയ്‌സ്ബുക്കില്‍ ഈയിടെ ആയി കനിഹ ഒറ്റക്കുള്ള ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്യുന്നതെന്നുമായിരുന്നു വാര്‍ത്തയിലെ റിപ്പോര്‍ട്ട്. എന്തായാലും ഇതിന് മറുപടിയുമായി കനിഹ തന്നെ രംഗത്തെത്തി.
എട്ടുവര്‍ഷം മുമ്പുള്ള അതേ പ്രണയത്തില്‍ തന്നെയാണ് ഞാനും ഭര്‍ത്താവുമെന്നും അഞ്ച് വയസുള്ള മകനടങ്ങുന്ന സന്തോഷകുടുംബമാണ് തന്റേതെന്നും കനിഹ പ്രതികരിച്ചു. എത്രയും പെട്ടന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തണമെന്നും, സ്‌നേഹത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാനെന്നും കനിഹ പറയുന്നു. ഭര്‍ത്താവ് ശ്യാമുമായി അതീവ പ്രണയത്തിലാണ് താനെന്നും എല്ലാവര്‍ക്കും നല്ലൊരു ദിവസം നേരുന്നുവെന്നും കനിഹ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























