നിവിന്‍ പോളിയുടെ ഭാര്യക്ക് ഇഷ്ടമുള്ള നടിമാര്‍

ഒരുപാട് നായികമാര്‍ നിവിന്റെ കൂടെ അഭിനയിച്ചെങ്കിലും ഭാര്യ റിനയ്ക്ക് ഇഷ്ടം മൂന്ന് പേരെയാണ്. നസ്രിയ, സായ്പല്ലവി, മഞ്ജിമ മോഹനന്‍. ഈ മൂന്ന് പേരും റീനയുടെ അടുത്ത സുഹൃത്തുക്കളാണ്. നിവിന്റെ ലൊക്കേഷനുകളിലെല്ലാം ഭാര്യ റീനയും മിക്കപ്പോവുമുണ്ടാകും. അങ്ങനെയാണ് തന്റെ നായികമാരുമായി അവള്‍ അടുത്തതെന്ന് താരം പറഞ്ഞു. റിനയും നിവിനും കോളജില്‍ ഒരുമിച്ചാണ് പഠിച്ചത്. നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി വളര്‍ന്നത്. അതേസമയം സിനിമകളില്‍ കാണുന്ന പോലുള്ള ഒരു സീനും തങ്ങളുടെ പ്രണയ സിനിമകളില്‍ ഉണ്ടായിരുന്നില്ലെന്ന് നിവിന്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിലധികം ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചത്. പക്ഷെ, ഒരിക്കല്‍ പോലും തങ്ങള്‍ ഐ ലവ് യു പറഞ്ഞിട്ടില്ലെന്നും നിവിന്‍ ഓര്‍മിച്ചു. പഠനം കഴിഞ്ഞ് നിവിന്‍ ബാംഗ്ലൂരില്‍ ജോലിക്ക് പോയി. അതിന് ശേഷം രാജിവെച്ചാണ് സിനിമയില്‍ വന്നത്. ജോലി രാജി വെച്ചപ്പോള്‍ ബന്ധുക്കള്‍ തടസം നിന്നു. എന്നാല്‍ അന്ന് റിനി താരത്തിനൊപ്പം നിന്നു. ഇന്ന് ഐ.ടി കമ്പനിയില്‍ 25 കൊല്ലം ജോലി ചെയ്താലും കിട്ടാവുന്നതിലധികം സമ്പാദ്യം താരത്തിന് ലഭിച്ചു. ബന്ധുക്കള്‍ക്കൊക്കെ നിവിനെ ഓര്‍ത്ത് അഭിമാനം മാത്രമാണുള്ളത്.
ഇന്ന് സിനിമയുടെ ചിത്രീകരണം അധികവും കൊച്ചിയിലാണ് നടക്കുന്നത്. അതുകൊണ്ട് ആലുവാക്കാരനായ നിവിന്‍ കൊച്ചിയിലൊരു ഫഌറ്റ് വാങ്ങി. ഭാര്യയെയും മകനെയും അവിടേക്ക് കൊണ്ടുവന്നു. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഇരുവരും മകനുമൊത്ത് ആലുവയിലേക്ക് പോകും. താരനിസകള്‍ക്കും മറ്റും പോകുമ്പോഴും താരം ഭാര്യയെ കൂടെ കൂട്ടും. ചാക്കോച്ചനാണ് ഇക്കാര്യത്തില്‍ തനിക്ക് മാതൃകയെന്ന് നിവിന്‍ പോളി പറഞ്ഞു. ഇപ്പോള്‍ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് താരം.
https://www.facebook.com/Malayalivartha

























