കാജലിനോട് എന്തെങ്കിലും പോസ്റ്റ് ചെയ്യും മുമ്പ് ഇനി രണ്ട് വട്ടം ആലോചിക്കണമെന്ന് സംവിധായകന്‍

കാജല്‍ അഗര്‍വാള്‍ അടുത്തിടെയായി വിവാദങ്ങളില്‍ പെടുന്നത് പതിവാക്കിയിരിക്കുകയാണ്. ബോളിവുഡ് ചിത്രത്തിലെ ലിപ് ലോക്കാണ് താരത്തെ ആദ്യം വാര്‍ത്തകളില്‍ നിറച്ചതെങ്കില്‍ പിന്നീട് തമിഴ് ചിത്രങ്ങളിലെ ലിപ് ലോക്ക് രംഗങ്ങള്‍ വ്യാജമായിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തി. ഇപ്പോള്‍ തമിഴകത്തിന്റെ തല അജിത് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ നായികയാണ് കാജല്‍.
എന്നാല്‍ കാജലിന്റെ സോഷ്യല്‍ മീഡിയ ഭ്രമം സംവിധായകന്‍ ശിവയ്ക്ക് തലവേദനയായിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കാജല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുവെന്നാണ് സംവിധായകന്റെ പരാതി.
സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് സംവിധായകന്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യും മുമ്പ് ഇനി രണ്ട് വട്ടം ആലോചിക്കണമെന്ന് താരത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്രേത സംവിധായകന്‍.
https://www.facebook.com/Malayalivartha

























