ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌കാരം കമല്‍ഹാസന്

ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പട്ടം നടന്‍ കമല്‍ഹാസന്. കലാരംഗത്തെ മികവും സംഭാവനയുമാണ് കമലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തന്റെ പ്രവര്‍ത്തന മേഖലയില്‍ മികവ് തെളിയിച്ച കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ പുരസ്‌കാരം നല്‍കുന്നത്.
നടന്‍മാരായ ശിവാജി ഗണേശന്‍, അമിതാബ് ബച്ചന്‍, ഐശ്വര്യ റായി, ഷാരൂഖ് ഖാന്‍, നടി നന്ദിത ദാസ് എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് ഷെവലിയര്‍ പട്ടം ലഭിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























