സ്വന്തം അമ്മയും ചേച്ചിയും അടുത്ത ബന്ധുക്കളുമാണ് തന്നെ വഞ്ചിച്ചതെന്ന് ഷക്കീലയുടെ വെളിപ്പെടുത്തല്‍

ഷക്കീലയുടെ അഭിനയം മലയാളി യുവാക്കളെ കോരിത്തരിപ്പിച്ച കാലമുണ്ടായിരുന്നു. എ പടത്തില്‍ അഭിനയിച്ചു എന്ന് കരുതി ഒരു നായികയുടെ സ്വഭാവം മോശമാണ് എന്ന് വിളയിരുത്താന്‍ കഴിയില്ല. സിനിമയെന്നാല്‍ യാഥാര്‍ത്ഥ്യമല്ല എന്ന് മാനസ്സിലാക്കാത്തവരും നമ്മള്‍ക്കിടയില്‍ ഉണ്ട് . കുറച്ച് കാലം വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന ഷക്കീല പിന്നീട് അപ്രത്യക്ഷയായി. സിനിമയിലല്ല ഫഌവഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ അതിഥിയായാണ് ഷക്കീല എത്തുന്നത്. ഓണത്തിന് ഷക്കീലയെ ഇറക്കി മറ്റ് ചാനലുകളിലെ സമാന ഷോകളുമായി മല്‍സരിക്കാനാണ് ഫഌവഴ്‌സ് ചാനലിന്റെ നീക്കം. ചാനല്‍ പുറത്തുവിട്ട പ്രോമോയില്‍ ഷക്കീല ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു. സ്വന്തം അമ്മയും ചേച്ചിയും അടുത്ത ബന്ധുക്കളുമാണ് തന്നെ വഞ്ചിച്ചതെന്ന് ഷക്കീല പറയുന്നു. നടന്‍ വിനയ് ഫോര്‍ട്ടാണ് പരിപാടിയുടെ അവതാരകന്‍. ആദ്യമായി ടു പീസ് ധരിക്കാന്‍ മടിയായിരുന്നുവെന്ന് ഷക്കീല പറയുന്നു. സില്‍ക്ക് സ്മിത ഇത് ധരിച്ചത് കണ്ടാണ് മടി മാറിയത്.
https://www.facebook.com/Malayalivartha

























