കേരളത്തിലെ പീഡന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ദുബായ് ഭേദമാണെന്നു തോന്നാറുണ്ട്: മീരാ ജാസ്മിന്

വിവാഹശേഷം സിനിമ വിട്ട് ദുബായില്‍ നില്‍ക്കുന്ന മീരാ ജാസ്മിന് കേരളത്തിലെ പീഡന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ദുബായ് ഭേദമാണെന്നു തോന്നാറുണ്ടേ്ത്രേ . ഏറ്റവും അടുത്തുണ്ടായ ജിഷയുടെ സംഭവം തന്നെ, കേട്ടപ്പോള്‍ തകര്‍ന്നു പോയി എന്നാണ് താരം പറയുന്നത്. അടച്ചുറപ്പുളള വാതിലും കെട്ടിടവും എല്ലാം ഉണ്ടായിട്ടു പോലും എനിക്കിവിടെ പേടി തോന്നുന്നു. ഇപ്പോഴും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയില്‍ താമസിക്കുന്നു, യാത്ര ചെയ്യുന്നു. അവര്‍ക്കു സുരക്ഷയൊരുക്കാന്‍ ആവുന്നില്ല എന്നത് ചെറിയ കാര്യമായി തളളിക്കളയേണ്ട ഒന്നല്ല. സ്ത്രീകളെ സമൂഹം കാണുന്ന രീതി നോക്കിയാല്‍ നൂറുവര്‍ഷം പിറകിലാണു നമ്മള്‍.
സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കേണ്ടത് പതുക്കെയുളള, വേദന നിറഞ്ഞ മരണമാണ്, മുറിവേല്‍ക്കുമ്പോള്‍ അനുഭവിക്കുന്ന വേദന പ്രതിയും അറിഞ്ഞിരിക്കണം. പക്ഷേ ഇപ്പോള്‍ നടക്കുന്നത് അങ്ങനെയല്ല, ജയിലിലേക്കു പോവുന്ന പ്രതികള്‍ കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ മിടുക്കന്മാരും സുന്ദരന്മാരുമായി ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ എത്തുന്നു. അപ്പോള്‍ ഈ ജയില്‍ ജീവിതത്തില്‍ നിന്ന് അവരെന്താണു പഠിക്കുന്നത്.
https://www.facebook.com/Malayalivartha

























