ഗോസിപ്പുകളോട് പ്രതികരിച്ച് നിത്യ മേനോന്‍

അടുത്തിടെ സിനിമാലോകത്ത് നിന്നും ഉയര്‍ന്ന ഗോസിപ്പുകളില്‍ പ്രധാന വിഷയം ദുല്‍ഖറും നിത്യ മേനോനുമായിരുന്നു. എന്നാല്‍ ആ ഗോസിപ്പ് ഇരുവരെയും ബാധിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും ചില തമിഴ് മാധ്യമങ്ങള്‍ ദുല്‍ഖറിനെയും നിത്യ മേനോനെയും ചേര്‍ത്തു വച്ച് ഗോസിപ്പുകള്‍ മെനയുകയാണ്. ഈ വാര്‍ത്തയോട് നിത്യ മേനോന്‍ പ്രതികരിച്ചതിങ്ങനെയാണ്. കൂടെ അഭിനയിക്കുന്ന നടന്മാരുമായി തന്റെ പേര് ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ഇപ്പോള്‍ മാധ്യമങ്ങളുടെ വിനോദമാണെന്നാണ് നിത്യ മേനോന്‍ പറഞ്ഞത്.
മലയാളത്തിലെയും തമിഴിലെയും ഹിറ്റ് ജോഡികളാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ഇരുവരും ഒന്നിച്ചഭിനയിച്ച ഉസ്താദ് ഹോട്ടലും 100 ഡെയ്‌സ് ഓഫ് ലവ്വും ഓ കാതല്‍ കണ്മണിയും മികച്ച വിജയം നേടിയിരുന്നു.ഓ കാതല്‍ കണ്മണി എന്ന ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന രംഗങ്ങളില്‍ നിത്യയും ദുല്‍ഖറും അഭിനയിച്ചതോടെ തന്നെ കിംവദന്തികള്‍ പരന്നിരുന്നു.കന്നട നടന്‍ കിച്ച സുദീപുമായി നിത്യ മേനോന്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും നേരത്തെ പ്രചരിച്ചിരുന്നു. സുദീപിന്റെ വിവാഹ മോചനത്തിന് കാരണം നിത്യയാണ് എന്നായിരുന്നു വാര്‍ത്തകള്‍. അതും നടി നിഷേധിച്ചു.
എന്നാല്‍ തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്ന് നിത്യയും ദുല്‍ഖറും പറഞ്ഞു.എന്നാല്‍ ദുല്‍ഖറുമായുള്ള നിത്യ മേനോന്റെ ഈ അടുത്ത സൗഹൃദം ഭാര്യ അമാല്‍ സൂഫിയയ്ക്ക് അത്ര രസിക്കുന്നില്ല എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ ഏറ്റവും വലിയ പിന്തുണയാണ് ഭാര്യയെന്ന് പലപ്പോഴും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha



























