Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നന്മ അംഗീകരിക്കാത്ത സമൂഹത്തെക്കുറിച്ച് നടന്‍ ജയസൂര്യ

22 AUGUST 2016 10:57 PM IST
മലയാളി വാര്‍ത്ത

നടന്‍ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ചൂണ്ടികാണിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ അംഗീകരിച്ച് ഒരുപാട് പേര്‍ മുന്നോട്ടു വന്നു. ആരെങ്കിലും എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്താല്‍ ഒരു നല്ല വാക്ക് പറയില്ല അല്ലെങ്കില്‍ അവരെ അംഗീകരിക്കുകയില്ല എന്നതാണ് പോസ്റ്റിലൂടെ ജയസൂര്യ പറയുന്നത്. തനിക്കുണ്ടായ ഒരു അനുഭവത്തിലൂടെയാണ് ജയസൂര്യ ഇക്കാര്യം എഴുതുന്നത്.

നന്നായി എന്ന് പറയാന്‍ മടിയ്ക്കുന്ന നമ്മള്‍ എന്ന തലക്കെട്ടോടെയാണ് ജയസൂര്യ കുറിപ്പ് എഴുതുന്നത്. നമ്മള്‍ എത്ര നന്നായി ഒരു കാര്യം ചെയ്താലും അത് നന്നായി എന്ന് പറയുന്നത് ചുരുക്കം ചിലയാളുകള്‍ മാത്രമാണ് എന്ന് ജയസൂര്യ പറയുന്നു.

തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അവനെ മാത്രം മാറ്റി നിര്‍ത്തി പറയാനുള്ളതാണ്. അംഗീകാരം അത് എല്ലാവരുടെയും മുന്നില്‍ വെച്ച് നല്‍കാനുള്ളതുമാണെന്ന് പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുന്നു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'നന്നായി എന്ന് പറയാന്‍ മടിയ്ക്കുന്ന നമ്മള്‍ '
നമ്മള്‍ എത്ര നന്നായി ഒരു കാര്യം ചെയ്താലും അത് നന്നായി എന്നു പറയുന്നത് ചുരുക്കം ആളുകളാണ്. നമുക്ക് എല്ലാം, ആ. കൊഴപ്പമില്ല.. ഹാ.കൊള്ളാം.. ഹാ...ഇതൊക്കെയാണ് മാക്‌സിമം നമ്മുടെ വായീന്ന് വരുന്നത്. ഒരു ദിവസം എന്റെ ഫ്രണ്ടിനോട് , ഹേയ് .നീ എന്താടാ അവനോട് നന്നായീന്ന് പറയാതിരുന്നേ എന്ന് ഞാന്‍ ചോദിച്ചപ്പോ അവന്‍ പറഞ്ഞത് ' നീ ഒന്ന് മിണ്ടാതിരുന്നേടാ. എന്നിട്ട് വേണം ഇനി അവന്റെ ജാഡേം കൂടി കാണാന്‍' ഇതൊക്കെയാണ് നമ്മുടെ ചിന്ത. ഇനി നന്നായീന്നോ,, ഗംഭീരമായീന്നോ, അസ്സലായീന്നൊക്കെ, പറഞ്ഞാല്‍, അപ്പോ നമ്മള്‍ പറയും ,ഉം. നല്ല സുഖിപ്പിക്കലാണെന്ന്..

കഴിഞ്ഞ ദിവസം മുടി വെട്ടാന്‍ പോയപ്പോ അവിടെത്തെ പയ്യനോട് എന്റെ മുടിവെട്ടികഴിഞ്ഞപ്പൊ ഞാന്‍ പറഞ്ഞു , നന്നായിട്ടുണ്ട് മോനേന്ന്. അവന്‍ ഉടനെ പറഞ്ഞത്, വെറുതെ കളിയാക്കല്ലേ ചേട്ടാന്നാ ., ഞാന്‍ പിന്നേം പറഞ്ഞു .അല്ലെടാ സത്യായിട്ടും പറഞ്ഞതാ.. അപ്പോ അവന്‍ പറയാ.. 'അല്ല ചേട്ടാ നമ്മളൊക്കെ രാവിലെ തൊട്ട് വൈകുന്നേരം വരെ ചത്ത് പണിയെടുത്താലും, 'നന്നായീന്നൊന്നും 'ആരും പറയാറില്ല.. പിന്നേ..ശമ്പളമെങ്ങാനും ഞാന്‍ കൂട്ടി ചോദിച്ചാലോ എന്ന് വിചാരിച്ചിട്ടാന്ന് തോന്നണു, മൊതലാളി ഒരു നല്ല വാക്ക് പോലും പറയൂല്ല, എന്നാ തെറിയ്ക്ക് ഒട്ടും ഒരു കൊറവൂല്ല, ഞാന്‍ ചെലപ്പോ ഒടനെ തന്നെ ഇവിടന്ന് ചാടും .. പൈസ മാത്രം അല്ലല്ലോ ചേട്ടാ എല്ലാം..എന്നും പറഞ്ഞ് അവന്‍ അകത്തേക്ക് പോയി.

ശരിയാല്ലേ.. പൈസയേക്കാളുമൊക്കെ എത്രയോ നമ്മള്‍ ആഗ്രഹിയ്ക്കുന്ന ഒന്നാണ് നമ്മള്‍ ചെയ്തതിനെ ഒന്ന് അംഗീകരിക്കുക, ഒരു നല്ല വാക്ക് കേള്‍ക്കുക എന്നത്, തെറ്റുകള്‍ ഉണ്ടാകും പക്ഷേ അതിനെ മാത്രം നോക്കാതെ,ശരികളെ കൂടി അംഗീകരിച്ചാല്‍, പ്രോത്സാഹിപ്പിച്ചാല്‍, അത് അവരോട് തന്നെ പറഞ്ഞാല്‍ (വീട്ടില്‍ ഉള്ളവരോട് ഉള്‍പ്പെടെ ) ആരും തന്റെ ജോലിയില്‍ ഇപ്പോ ഉള്ളതിനേക്കാള്‍ വളരും.

നമ്മളൊക്കെ വില കൂടിയ കാറുകള്‍ പോലെയാണ് ,അതിലേക്ക് ഒഴിയ്‌ക്കേണ്ട പെട്രോളാണ് ഈ അനുമോദനങ്ങള്‍ ,അല്ലെങ്കില്‍ നല്ല വാക്കുകള്‍ എന്നു പറയുന്നത്..ആ പെട്രോള്‍ ഇല്ലാതെ വരുമ്പോഴാണ് ആ വണ്ടിയെ നമ്മള്‍ പുറകില്‍ നിന്ന് താങ്ങേണ്ടി വരുന്നതും, ആ വണ്ടിയെ തന്നെ മാറ്റാന്‍ തോന്നുന്നതും.. 'തെറ്റ്' അത് അവനെ മാത്രം മാറ്റി നിര്‍ത്തി പറയാനുള്ളതാണ്. 'അംഗീകാരം ' അത് എല്ലാവരുടെയും മുന്നില്‍ വെച്ച് നല്‍കാനുള്ളതും'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends