ബാഹുബലിയിലെ ആ രംഗത്തിന് പിന്നില്‍: തമന്ന പറയുന്നു

തമന്നയുടെ അവന്തിക എന്ന കഥാപാത്രം ബാഹുബലി ആദ്യ ഭാഗത്തില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതീവ ഗ്ലാമറായി ചിത്രത്തിലെ ചില ഗാനരംഗത്തില്‍ എത്തിയ തമന്നയുടെ പ്രകടനം വിവാദത്തില്‍ കലാശിക്കുകയും ചെയ്തു. പ്രഭാസിന് മുന്നില്‍ അര്‍ദ്ധനഗ്‌നയായി എത്തുന്നതായിരുന്നു ആ രംഗം.
പച്ചൈ തീ എന്ന ഗാനരംഗത്തില്‍ നായികയായ അവന്തികയുടെ സമ്മതമില്ലാതെ നായകന്‍ ബാഹുബലി വസ്ത്രാക്ഷേപം നടത്തുകയായിരുന്നുവെന്നും ഇത് റേപ്പിന് തുല്യമാണെന്നായിരുന്നു നിരൂപകര്‍ക്കിടയില്‍ നിന്നുയര്‍ന്ന പ്രധാന വിമര്‍ശനം.
എന്നാല്‍ ആ രംഗത്തില്‍ അര്‍ദ്ധനഗ്‌നയായി അഭിനയിച്ചിട്ടില്ലെന്ന് തമന്ന വ്യക്തമാക്കുന്നു. 'സിനിമയിലെ ആ രംഗവും അത് യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്. സിനിമയിലെ പല ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് ആ രംഗത്തിന് ഇത്രയേറെ അഴക് വന്നത്. തമന്ന വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























