അറിയാതെ ദിലീപ് കൈയ്യില്‍ പിടിച്ചപ്പോള്‍ കാവ്യ നാണത്തോടെ അനുസരിച്ചു; ആരാധകര്‍ക്ക് മനപ്പായസം നല്‍കി കാവ്യ ദിലീപ് ഫോട്ടോഷൂട്ട്

കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പവും വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കിയ കാലമാണ് ഈ ചിങ്ങമാസം. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍... എന്ന ദിലീപിന്റെ പാട്ട് ഓര്‍മ്മയില്‍ തന്നെയുണ്ട്. വനിതയ്ക്ക് നല്‍കിയ ഇരുവരുടെയും അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തക്കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ മകളാണ് തീരുമാനിക്കുന്നതെന്നാണ് പറഞ്ഞത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാവ്യമാധവനും ദിലീപും പിന്നെയും ചിത്രത്തിലൂടെ ഒന്നിച്ചത്. അടൂര്‍ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്.
തുടര്‍ന്നാണ് എല്ലാവരേയും അമ്പരിപ്പിച്ച് തുറന്നു പറച്ചിലുമായി വനിതയില്‍ ഇരുവരുമെത്തിയത്. അതോടനുബന്ധിച്ച് ഇരുവരും ചേര്‍ന്നുള്ള ഫോട്ടോഷൂട്ടും ഇപ്പോള്‍ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. തമാശയും പൊട്ടിച്ചിരിയും നിറഞ്ഞതാണ് താരങ്ങളുടെ ഫോട്ടോഷൂട്ട് . ദിലീപിന്റെ തമാശകളും കാവ്യയുടെ നാണം കുണുങ്ങലും ഏത് ആരാധകര്‍ക്കും മനംനിറയെ പായസം കുടിക്കാം.

അതീവ സുന്ദരിയായ കാവ്യയുടെ ഓരോ ചലനവും ശ്രദ്ധേയമാണ്. ഇത് സിനിമാ ഷൂട്ട് അല്ലാത്തതിനാല്‍ കാവ്യ അല്‍പം നാണത്തോടെയാണ് ദിലീപിനോടൊപ്പം നില്‍ക്കുന്നത്. എന്നാല്‍ ദിലീപാകട്ടെ ഒരു നാണവുമില്ലാതെ കാവ്യയെ കളിയാക്കിക്കൊണ്ടിരുന്നു.
ഇടയ്ക്ക് പോസിനായി കാവ്യയുടെ കൈ പിടിയ്ക്കുമ്പോള്‍ അറിയാതെ കാവ്യ ഞെട്ടുന്നത് കാണാം. എന്നാല്‍ കാവ്യ എതിര്‍ക്കുന്നില്ല. അവസാനം ദിലീപിനോട് ചേര്‍ന്നു നിന്നു. അതും നാണത്തില്‍ കുഴഞ്ഞു മറിഞ്ഞു. ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ ബാക്കിയെല്ലാം.
https://www.facebook.com/Malayalivartha


























