മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടി ദിലീപ്

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടി ദിലീപ്, എല്ലാവര്‍ക്കും അറിയേണ്ടത് മമ്മൂട്ടിയുടെ യുവത്വത്തിന്റെ രഹസ്യമാണ്. താരത്തോടു ചോദിച്ചാല്‍ പറയും ഭക്ഷണക്രമവും വ്യായാമവുമാണു തന്റെ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യം എന്ന്. ഒരിക്കല്‍ ദിലീപും മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടിയിറങ്ങി. കുറച്ചുനാളത്തെ പരിശ്രമത്തിനൊടുവില്‍ ദിലീപിന് രഹസ്യം പിടികിട്ടി. മമ്മൂട്ടിയുടെ ത്യാഗമനോഭാവമാണത്രേ അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം.
മമ്മൂക്കയും ഇഷ്ടമുള്ളതൊക്കെ കഴിക്കും എന്നാല്‍ ഇഷ്ടമുള്ളത്ര കഴിക്കില്ലെന്നു മാത്രം. താന്‍ ചോറും മീന്‍കറിയും ഇറച്ചിയുമൊക്കെ കഴിക്കുമ്പോള്‍ അതൊക്കെ മാറ്റി വെച്ച് പച്ചക്കറി മാത്രം കഴിക്കുന്നയാളാണു മമ്മൂട്ടി.
എന്നാല്‍ അതുപോലെ ചെയ്യാന്‍ എന്റെ വയറും നാവും സമ്മതിക്കുന്നില്ല. ആകെയുള്ള ഇത്തിരിപോന്ന ജീവിതത്തില്‍ ജോലി ചൊയ്യുന്നത് വയറിനു കൂടി വേണ്ടിയല്ലെ എന്നാണ് ദിലീപ് ചോദിക്കുന്നത്.
https://www.facebook.com/Malayalivartha


























