രണ്ടു സിനിമ വിജയിച്ചെന്നു കരുതി അത്രയ്ക്കങ്ങ് ആളാവണോ സാറെ... ബിജു മേനോനെതിരെ സോഷ്യല്‍ മീഡിയ

സിനിമാ താരങ്ങള്‍ പൊതുവേ അങ്ങനെയാണ്. രണ്ട് ചിത്രങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ ആകെ പ്രശ്‌നമാണ്. തലക്കനമാണ് സഹിക്കാന്‍ പറ്റാത്തത്. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. തിരിച്ചു വിളിക്കില്ല. തുടങ്ങിയ പരാതിയാണ് ആരാധകരും സഹപ്രവര്‍ത്തകരും ഉന്നയിക്കുന്നത്.
ആിസിഫ് അലിക്കും അജു വര്‍ഗീസിനു പിന്നാലെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നത് ബിജു മേനേനിലാണ്. പണ്ട് താരം ഫോണ്‍വിളിച്ചാല്‍ തിരിച്ചു വിളിക്കാറുണ്ടായിരുന്നു. ഇനി തിരക്കിലാണെങ്കില്‍ തിരിച്ചു വിളിക്കാറും പതിവായിരുന്നു. എസ്എംഎസ് അയച്ചാലും അതു തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ കുറച്ചു നാളുകളായി നടന് ഫോണ്‍ അലര്‍ജിയാണെന്നാണ് സോഷ്യല്‍ മീഡിയയും അടുത്ത സുഹൃത്തുക്കളും പറയുന്നത്.
1989 ല്‍ സിദ്ദിഖ് ലാല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍ സിനിമയിലെത്തുന്നത്. ചെറുതും വലുതുമായി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 2012 ല്‍ സുഗീതിന്റെ സംവിധാനത്തില്‍ എത്തിയ ഓര്‍ഡിനറിയാണ് ബിജുമേനോന് വലിയൊരു ബ്രേക്ക് നല്‍കിയത് എന്നു വേണമെങ്കില്‍ പറയാം. പാലക്കാടന്‍ ഭാഷയും സംസാരിച്ച് വെള്ളിത്തിയരില്‍ പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു.
പിന്നീടിങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാന്‍ സമയമില്ലാതെ ഒരു പിടി വിജയ ചിത്രങ്ങള്‍. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന് കഥാപാത്രങ്ങള്‍. വെള്ളിമൂങ്ങയിലെ മാമച്ചന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനും ലീലയിലെ കുട്ടിയപ്പനും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്. സീരിയസ് ട്രാക്കില്‍ നിന്നും അല്പം ഹ്യൂമര്‍ടച്ചുള്ള ക്യാരക്ടറിലേക്ക് എത്തിയതോടെ നടനെന്ന നിലയില്‍ എല്ലാത്തരം ആരാധകരുടേയും ഇഷ്ടം പിടിച്ചു പറ്റുന്നതില്‍ നടന്‍ എന്ന നിലയില്‍ ബിജു വിജയിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha


























