ഇനി ആരു ചോദിക്കാന്‍...

'ഹെബുലി' എന്ന ചിത്രത്തിലൂടെ തികച്ചും ഗ്ലാമര്‍ വേഷത്തില്‍ കന്നട ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിയ്ക്കാന്‍ തയാറാവുകയാണ് അമല പോള്‍. എസ്.കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മോഡേണ്‍ ലുക്കിലാണ് അമല എത്തുന്നത്.
അമലാ പോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള പ്രണയവിവാഹം വിവാഹ മോചനത്തിലെത്തിയത് എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു. ബന്ധം വേര്‍പിരിയാന്‍ കാരണം അമലയുടെ അനുസരണക്കേടാണെന്ന് വിജയ്‌യുടെ അച്ഛന്‍ ഒരു തമിഴ് മാധ്യമത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം ഇനി സിനിമയില്‍ അഭിനയിക്കരുതെന്ന് പറഞ്ഞതും അമല കേള്‍ക്കാന്‍ തയാറായില്ല.
ഇരുവരുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം അമല പോളിന്റെ ഭാവി പ്രോജക്ടുകളെ പറ്റി സിനിമാ ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്തിരുന്നു. ഈ അവസരത്തിലാണ് അമല ഗ്ലാമര്‍ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.
കിച്ച സുദീപാണ് ചിത്രത്തിലെ നായകന്‍. ഇതിനു പുറമെ വി.രവിചന്ദ്രന്‍, രവി ശങ്കര്‍, സുധീര്‍ കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
https://www.facebook.com/Malayalivartha


























