പോസ്റ്ററില്‍ പോലും തല കാണില്ല, സംവിധായകനോട് ചോദിക്കാതിരിക്കുന്നതാണ് നല്ലത്; അവഗണനയെ കുറിച്ച് സീനത്ത്

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന നടിയായിരുന്നു സീനത്ത്. ഇപ്പോള്‍ സിനിമയില്‍ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. മനപൂര്‍വ്വമല്ല, അഭിനയിക്കാന്‍ പറ്റിയ കഥാപാത്രങ്ങള്‍ സിനിമയില്‍ ഉണ്ടാകില്ലെന്നതാണ് വാസ്തവം. ഇപ്പോഴത്തെ സിനിമകളില്‍ ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളും മാത്രം മതി. മറ്റ് കഥാപാത്രങ്ങളെ ആവശ്യമില്ല. അതുക്കൊണ്ട് തന്നെ നമ്മളെ പോലെയുള്ളവര്‍ക്ക് പണിയില്ലാതെയായി പോയെന്ന് നടി പറയുന്നു.
സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീനത്ത് പറഞ്ഞത്. എന്നാല്‍ ഈ അവഗണന ഇപ്പോള്‍ മാത്രമല്ല, മുമ്പും ഉണ്ടായിരുന്നുവെന്ന് സീനത്ത് പറയുന്നു. നല്ല കഥാപാത്രമായിരിക്കും. എന്നാലും സിനിമയുടെ പോസ്റ്ററില്‍ ഒരു തല പോലും വയ്ക്കില്ലെന്ന് സീനത്ത് പറയുന്നു. പോസ്റ്ററില്‍ ഒരു തല പോലും വന്നിട്ടില്ലല്ലോ? ഒരു പ്രാവശ്യം സംവിധായകനോട് ചോദിച്ചു. അതൊക്കെ പോസ്റ്റര്‍ ഡിസൈനേഴ്‌സ് തീരുമാനിക്കുന്നതാണെന്ന് ആയിരുന്നു സംവിധായകന്റെ മറുപടി.
എന്നാല്‍ സംവിധായകന്‍ പറയുന്നത് ശരിയാണോ എന്ന് എനിക്ക് അറിയില്ല. എന്തായാലും താന്‍ അതിനെ കുറിച്ച് വീണ്ടും ചോദിച്ചിട്ടില്ലെന്ന് സീനത്ത് പറയുന്നു. സിനിമയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതു തന്നെയാണ് സിനിമയില്‍ നിന്ന് അകന്ന് പോകാന്‍ കാരണമായി സീനത്ത് പറയുന്നു.
ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഒരു അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല. ഇനി അതുപോലുള്ള കഥാപാത്രങ്ങള്‍ വരുമെന്ന് ഉറപ്പില്ലെന്നും സീനത്ത് പറയുന്നു. അന്യഭാഷയില്‍ നിന്ന് ഒട്ടേറെ നടിമാര്‍ മലയാളത്തിലേക്ക് വരുന്നുണ്ട്. പഴയമുഖങ്ങള്‍ കാണുമ്പോള്‍ ബോറടിക്കുന്നുണ്ടാകും. അതുക്കൊണ്ടാകും പുതിയ മുഖങ്ങളെ കൊണ്ടുവരുന്നത്. സീനത്ത് പറയുന്നു.
https://www.facebook.com/Malayalivartha


























