ചെറുമക്കള്‍ക്ക് അമിതാഭിന്റെ ഹൃദ്യമായ കത്ത്

ചെറുമക്കളായ നവ്യ നവേലിക്കും ആരാധ്യ ബച്ചനും അമിതാഭ് ബച്ചനെഴുതിയ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. ചെറുമക്കളുടെ ജീവിതത്തിലെ ഓരോ കാലഘട്ടത്തെ കുറിച്ചും ജീവിതത്തില്‍ എങ്ങനെ തീരുമാനങ്ങളെടുക്കണമെന്നതിനെ കുറിച്ചും വരെ കത്തില്‍ ബച്ചന്‍ വിശദീകരിക്കുന്നു.
സ്‌കര്‍ട്ടിന്റെ നീളം നോക്കി ആളുകള്‍ നിങ്ങളുടെ സ്വഭാവം വിലയിരുത്തും. പലതും പറഞ്ഞെന്നും വരാം. ഇതൊന്നും കേട്ടും കണ്ടും നിങ്ങള്‍ വിഷമിക്കരുത്. ലോകം എന്തു പറയുന്നുവെന്നു നോക്കാതെ നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.
നിങ്ങളുടെ കുടുംബപ്പേരുകള്‍ ഒരിക്കലും പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാവില്ലെന്നും ബച്ചന്‍ കുട്ടികളെ ഓര്‍മിപ്പിക്കുന്നു. തന്റെ ചെറുമക്കള്‍ക്കു മാത്രമല്ല എല്ലാ ചെറുമക്കള്‍ക്കും വേണ്ടിയുള്ളതാണീ കത്തെന്ന് ബച്ചന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























