വിവാഹം വേണ്ടെന്ന് പറഞ്ഞിരുന്ന നടിക്ക് ഇനിയൊരു കൂട്ടു വേണം

സിനിമയിലേക്കുള്ള ആദ്യവരവ് അത്രശോഭിച്ചില്ലെങ്കിലും നാളുകള്‍ക്ക്‌ശേഷമുള്ള രണ്ടാംവരവ് ജനശ്രദ്ധനേടിയ നടിയാണ് ഹണി റോസ്. രണ്ടാം വരവില്‍ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ ഭാഗമായി ഈ നായിക മാറി. ട്രിവാന്‍ഡ്രം ലോഡ്ജിലെ പ്രകടനത്തിലൂടെ തന്നെ ഹണി റോസ് സെക്‌സി ടാഗിനുള്ളില്‍ മാത്രം ഒതുങ്ങിപ്പോയി.
അത്തരം കഥാപാത്രങ്ങളാണ് പിന്നീട് തേടിയെത്തിയവയെല്ലാം. എന്നാല്‍ കുമ്പസാരത്തിലെ കഥാപാത്രത്തിലൂടെ സെക്‌സി ഇമേജില്‍ നിന്ന് ചുവട് മാറ്റം ലഭിച്ചു. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ മുമ്പ് നടി പറഞ്ഞിരുന്നത് താന്‍ വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടിയുടെ നിലപാടില്‍ മാറ്റം വന്നിരിക്കുകയാണ്. നടി കാരണമായി പറയുന്നത് ജിഷാക്കൊലക്കേസാണ്.
ജിഷയുടെ കൊലപാതകം നടന്ന ശേഷം തന്റെ ധൈര്യമെല്ലാം പോയെന്നാണ് താരം പറയുന്നത്. എതൊരു സ്ത്രീയെ സംബന്ധിച്ചും വിവാഹം അത്യാവശ്യമാണ്. സ്ത്രീയില്ലാതെ പുരുഷനോ പുരുഷനില്ലാതെ സ്ത്രീയ്‌ക്കോ പൂര്‍ണതയില്ലെന്ന് ഹണി തിരിച്ചറിഞ്ഞിരിക്കുന്നു. എന്നുകരുതി ഏതെങ്കിലും ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ ഒന്നും ഹണി ഒരുക്കമല്ല. പറ്റിയ ഒരാള്‍ വരട്ടേ, എന്നിട്ടാകാം. പ്രണയവും വിവാഹവും. എന്ന തീരുമാനത്തിലാണ് ഹണി.
ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളാണ് ഹണി റോസിന്റെ അടുത്ത ചിത്രം. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
https://www.facebook.com/Malayalivartha


























