വാളയാര്‍ പരമശിവമാകാന്‍ മമ്മൂട്ടി 5 ലക്ഷം അഡ്വാന്‍സ് വാങ്ങി; പക്ഷെ ഭാഗ്യം ദിലീപിനൊപ്പം

വാളയാര്‍ പരമശിവം ദിലീപിന്റെ മികച്ച കഥാ പാത്രങ്ങളിലൊന്നാണ്. 2004ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റണ്‍വേയും അതിലെ ദിലീപിന്റെ വേഷവും വമ്പന്‍ ഹിറ്റായി.
ദിലീപ്, കാവ്യാ മാധവന്‍, മുരളി, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ജോഷിയുടെ വന്‍ തിരിച്ചു വരവായിരുന്നു. ഈ ദിലീപ് ചിത്രത്തിന്റെ ലാഭവും വലുതായിരുന്നു.
എന്നാല്‍ റണ്‍വേ എന്ന ചിത്രത്തിന്റെ വിജയം ആസ്വദിക്കേണ്ടിയിരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ചിത്രത്തിന് മമ്മൂട്ടി അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിച്ചതായും പറയുന്നു.
തിരക്കഥാ കൃത്തുക്കളായ സിബി കെ തോമസും ഉദയ്കൃഷ്ണയും വാളയാര്‍ പരമശിവത്തിന്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിയെ നായകനാക്കി നിരവധി സിനിമകള്‍ ചെയ്ത ബാലു കിരിയത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയായിരുന്നു. അതിനിടെയാണ് ബാലുവിന്റെ സഹോദരന്‍ ഗോപുര ഡിസ്ട്രിബ്യൂഷന്‍ കമ്പിനി തുടങ്ങുന്നത്.
സിബിയും ഉദയ് കൃഷ്ണയും ചേര്‍ന്ന് വാളയാര്‍ പരമശിവത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ ചെന്ന് കണ്ടുവത്രേ. തിരക്കഥ വായിച്ച മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഗോപുര ഡിസ്ട്രിബ്യൂഷനില്‍ വിശ്വാസം തോന്നിയ മമ്മൂട്ടി ചിത്രത്തില്‍ അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിക്കുകയും ചെയ്തു.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സമയത്താണ് ഗോപുര ഡിസ്ട്രിബ്യൂഷന്‍ ഒരുക്കിയ കാറ്റത്തെ പെണ്‍പൂവ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വന്‍ പരാജയമാണ് നേരിട്ടത്. അതോടെ വാളയാര്‍ പരമശിവവും പോയി.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിയും ഉദയ് കൃഷ്ണയും ചേര്‍ന്ന് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റണ്‍വേ ഒരുക്കുന്നത്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വാളയാര്‍ പരമശിവന്‍ എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നതെന്നാണ്.
https://www.facebook.com/Malayalivartha


























