ഹൃത്വിക് റോഷന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു
ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറിന്റെയും ഇര്‍ഫാന്‍ ഖാന്റെയും ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിന് തൊട്ടു പിന്നാലെ ഹൃത്വിക് റോഷന്റെ പേജും ഹാക്ക് ചെയ്യപ്പെട്ടു.
ഹാക്ക് ചെയ്ത പേജിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയതോടൊപ്പം ഹാക്കര്‍ ലൈവ് സ്ട്രീമിങ് വീഡിയോ ചാറ്റിങും നടത്തി. അതോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം മനസിലാവുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
എന്നാല്‍ ഹാക്കറിനെ കുറിച്ച് ആദരവോടെയാണ് ഹൃത്വിക് സംസാരിച്ചത്.
തന്റെ അക്കൗണ്ട് സാഹസികനായ ഒരു വ്യക്തി ഹാക്ക് ചെയ്‌തെന്നും എന്നാല്‍ പിന്നീട് അത് തിരിച്ചുപിടിച്ചെന്നും ഹൃത്വിക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























