വാപ്പച്ചിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ക്കര്‍..പിറന്നാളിന് ഇരട്ടി മധുരമേകി നാളും തീയതിയും ഒത്തുവന്നെന്ന അപൂര്‍വ്വ പ്രത്യേകതയും

സെപ്റ്റംബര്‍ 7 മമ്മൂട്ടിയുടെ ജന്മദിനമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ജന്മദിനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. നാളും തീയതിയും ഒത്തുവന്നെന്ന അപൂര്‍വ്വത. ഈ കാര്യം മെഗാസ്റ്റാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ചിങ്ങമാസത്തിലെ വിശാഖം നാളിലാണ് മമ്മൂട്ടി ജനിച്ചത്. തന്റെ അറുപത്തി അഞ്ചാം പിറന്നാളാണ് മമ്മൂട്ടി ഈ വര്‍ഷം ആഘോഷിക്കുന്നത്.
ഇത്തവണ വാപ്പച്ചിയുടെ പിറന്നാള്‍ ആഘോഷിക്കുവാനായി ദുല്‍ക്കര്‍ തൃശൂരിലെ ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും നേരത്തെ തന്നെ വീട്ടിലെത്തി. വാപ്പച്ചിക്ക് ഇഷ്ടം ആര്‍ഭാടങ്ങളും ബഹളങ്ങളുമില്ലാത്ത ആഘോഷമാണെന്ന് ദുല്‍ക്കര്‍ പറഞ്ഞു. സമ്മാനപ്പൊതികളൊന്നും ബര്‍ത്ത്‌ഡെക്കു വാപ്പച്ചി ആഗ്രഹിക്കില്ല. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ ഉണ്ടാവും. തീര്‍ത്തും ലളിതമായ ചടങ്ങ്. എങ്കില്‍ പോലും വാപ്പച്ചിയുടെ ബര്‍ത്ത്‌ഡേ എന്നും ഒരു ത്രില്ലാണ്.
എന്റെ ജന്മദിനത്തെക്കാള്‍ ഇഷ്ടം വാപ്പച്ചിയുടെ പിറന്നാള്‍ ആഘോഷമാണെന്നും ദുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മൂട്ടി ശ്രദ്ധേയനാവുന്നത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം കമലഹാസന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ തവണ നേടിയതാരം കൂടിയാണ്.
https://www.facebook.com/Malayalivartha


























