യാത്ര പോലും മറന്ന് ആരാധകരുമായി സംവദിച്ചു..ഒടുവില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും കത്രീന കൈഫിനും പണികൊടുത്ത് എയര്‍ഇന്ത്യ യാത്രയായി..

വിമാനത്തില്‍ കയറേണ്ട കാര്യം പോലും മറന്ന് ആരാധകരുമായി സംവദിച്ചു നിന്ന സിദ്ധാര്‍ഥ് മല്‍ഹോത്രയെയും കത്രീന കൈഫിനെയും കയറ്റാതെ വിമാനം യാത്രയായി.
തിങ്കളാഴ്ച രാത്രി 9.45 നു മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനം 10.45 വരെ ഇരുവരെയും കാത്ത് റണ്‍വേയില്‍ കിടന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഇവര്‍ എത്താതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നം വഷളായി. തുടര്‍ന്ന് 10 45 ഓടെ വിമാനം പുറപ്പെട്ടു. ബോഡിംഗ് പാസെടുത്ത ശേഷമാണ് ഇരുവരും സംസാരിച്ച് നിന്നത്.
എന്നാല്‍ അവര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതുക്കൊണ്ടാണ് അവര്‍ കയറാത്തത് അല്ലാതെ അവരെ കയറ്റാത്തതല്ലെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം.
https://www.facebook.com/Malayalivartha























