സായി പല്ലവിയുടെ പുതിയ ലുക്ക് തരംഗമാകുന്നു

പ്രേമത്തിലെ പ്രിയ നായിക സായി പല്ലവിയെ ഓര്‍മയില്ലേ? ശാലീനസുന്ദരിയായ മലര്‍ മിസ്. മുഖം നിറയെ മുഖക്കരുവുമായിട്ടാണ് സായി പല്ലവി മലയാള സിനിമയില്‍ എത്തിയത്. മുഖക്കുരുവുള്ള പെണ്‍കുട്ടികള്‍ക്കെല്ലാം സായി പല്ലവി വലിയ ആശ്വാസമായി. എന്നാല്‍ പുതിയ സിനിമകളില്‍ സായി പല്ലവി മുഖക്കുരു ഒളിച്ചുവയ്ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആരാധകര്‍ക്കും നിരാശയുണ്ടാവുന്നു.
വനിതയ്ക്ക് വേണ്ടി മുഖക്കുരു മറച്ച് വച്ച് സായി പല്ലവി ഫോട്ടോഷൂട്ട് നടത്തിയത് മലര്‍ ഫാന്‍സിനൊന്നും അത്ര ഇഷ്ടമായിരുന്നില്ല. ഇപ്പോഴിതാ ജെഎഫ്ഡബ്ലു മാഗസിന് വേണ്ടി പിന്നെയും സായി മേക്കോവര്‍ നടത്തിയിരിയ്ക്കുന്നു. മുടിയൊക്കെ മടക്കിവച്ച് തീര്‍ത്തും മോഡേണ്‍ ലുക്കിലാണ് സായി പല്ലവി.

ഇതാണോ മലയാളികള്‍ ഹൃദയം കവര്‍ന്ന് സ്‌നേഹിച്ച മലര്‍ മിസ്. ഇപ്പോഴത്തെ മലര്‍ മിസിനെ ആരാധകര്‍ ഇഷ്ടപ്പെടുമോ?.
https://www.facebook.com/Malayalivartha























