സിനിമയില്‍ അഭിനയിക്കാന്‍ പത്രപ്രവര്‍ത്തനം പഠിച്ച നടി

സിനിമയില്‍ അഭിനയിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നതും സീരിയലിലും ഷോര്‍ട്ട്ഫിലിമിലും അഭിനയിക്കുന്നതും ടി.വി അവതാരകയാകുന്നതും സ്വാഭാവികം. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ജേര്‍ണലിസം പഠിച്ച ആദ്യത്തെ നടിയാണ് രജിഷ. അനുരാഗകരിക്കിന്‍ വെള്ളം എന്ന് കേള്‍ക്കുമ്പോഴേ രജിഷയുടെ എലിയെയാണ് എല്ലാവര്‍ക്കും ഓര്‍മവരിക. അഭിനയം ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിചാരിതമായാണ് സിനിമയിലേക്ക് വന്നുപെട്ടതെന്ന് താരം വ്യക്തമാക്കി. അച്ഛന്‍ ആര്‍മിയിലായതിനാല്‍ ഏഴോളം സ്‌കൂളുകളില്‍ പഠിക്കേണ്ടി വന്നിട്ടുണ്ട്. അവിടെയൊക്കെ താന്‍ കലാപരിപാടികളില്‍ പങ്കെടുക്കുമായിരുന്നു താരം ഓര്‍മിച്ചു.
പിന്നെ ആങ്കറിംഗും അഭിനയവും രണ്ടാണ്. ആങ്കറിംഗ് ചെയ്തതു കൊണ്ട് സ്‌റ്റേജ് ഫിയര്‍ ഉണ്ടാകില്ല എന്നു മാത്രം. ആങ്കറിംഗില്‍ രജിഷ എന്ന വ്യക്തിയുണ്ടാകും. അഭിനയത്തില്‍ അങ്ങനെ ഉണ്ടാകാന്‍ പാടില്ലല്ലോ? വേറെ ഒരു കഥാപാത്രമായി ജീവിക്കുകയല്ലേ വേണ്ടത്. മാത്രവുമല്ല ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തില്‍ രജിഷയെ കാണരുത് എന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമ തുടങ്ങുന്നതിന് ഒമ്പതു മാസം മുന്നേ ആങ്കറിംഗില്‍ നിന്ന് മാറിനിന്നു. നമ്മുടെ കാലത്ത് ഒരുപാട് എലിമാരുണ്ട്. ഓരോരുത്തരിലും ഒരുപക്ഷേ, എലിയുടെ പല ഷെയ്ഡുകള്‍ ഉണ്ടാകാം. എന്നിലുമുണ്ടാകാം. സാധാരണ പോസറ്റീവ് മാത്രമുള്ള നായികമാരാണ് സിനിമകളിലുണ്ടാകാറുള്ളത്. ഇതില്‍ അങ്ങനെയല്ല. നല്ലതും മോശവുമായ വശങ്ങള്‍ ഉണ്ട്.

എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് രജീഷയുടേത് മാത്രമല്ല, സിനിമയിലെ മറ്റ് കഥാപാത്രങ്ങളും അങ്ങനെ. താരം ഇപ്പോള്‍ വലിയ എക്‌സൈറ്റ്‌മെന്റിലാണ്. സിനിമാ മേഖലയിലുള്ളവരും അല്ലാത്തവരുമായി ഒരുപാട് പേര്‍ വിളിച്ചു അഭിനന്ദിച്ചു. ഫേസ്ബുക്കിലും ഒരുപാട് മെസേജുകള്‍ കിട്ടുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സാറിനെ പോലുള്ളവര്‍ എന്റെ പേര് എടുത്തുപറഞ്ഞ് ഫേസ്ബുക്കില്‍ അഭിനന്ദിച്ചതിന്റെ ത്രില്ലിലാണ്. സിനിമ ചെയ്യുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാത്തരം ആള്‍ക്കാര്‍ക്കും സിനിമ ഇഷ്ടപ്പെടുന്നുവെന്ന് അറിയുന്നതില്‍ വലിയ സന്തോഷമുണ്ട്.

https://www.facebook.com/Malayalivartha


























