'അല്ലെങ്കിലും വിവാഹമോചനം നടത്തിയ സ്ത്രീകളെല്ലാം താന്തോന്നികളും ഹോട്ടുമാണ്' , കമന്റടിച്ച പയ്യന് ചുട്ട മറുപടിയുമായി അമലാ പോള്‍

വിവാഹമോചനം നടത്തിയ താരങ്ങളെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വ്യക്തിഹത്യ ചെയ്യുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. താരങ്ങളെ പറ്റി എന്തും ഏതും പറയാമെന്ന മട്ടാണിപ്പോള്‍. അതിനിതാ ഒരു ഇര കൂടി. അമലാ പോളിനാണ് ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നത്.
സെലിബ്രിറ്റി ബാഡ്മിന്റന്‍ ലീഗ് ലോഞ്ചില്‍ നിന്നുള്ള അമലാ പോളിന്റെ ഫോട്ടോ ഷെയര്‍ ചെയ്താണ് അംബീഷ്യസ് ബോയ് എസ് എഫ് സി റോഷന്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള കമന്റ് ഇട്ടിരിക്കുന്നത്. ആ ഫോട്ടോയ്ക്ക് അയാള്‍ കൊടുത്ത കമന്റാണിപ്പോഴത്തെ ചര്‍ച്ചാവിഷയം.
'അല്ലെങ്കിലും വിവാഹമോചനം നടത്തിയ സ്ത്രീകളെല്ലാം താന്തോന്നികളും ഹോട്ടുമാണ്' എന്നായിരുന്നു കമന്റ്. എന്നാല്‍ തന്റെ ഫോട്ടോയെ ഈ രീതിയില്‍ വിമര്‍ശിച്ച ആളിനെതിരെ ചുട്ട മറുപടിയുമായി അമല രംഗത്തെത്തിയതോടെ സംഭവം ചൂട് പിടിച്ചു.
അമലാ പോളിനെ ടാഗ് ചെയ്തുള്ള ചിത്രം റീ ട്വീറ്റ് ചെയ്തുകൊണ്ട് താരം പോസ്റ്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടി നല്‍കി. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ, നിന്റെ ഉദ്ദേശം ശരിയായ ദിശയില്‍ അല്ല എന്നായിരുന്നു അമലയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























