Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

പ്രണയം പൊട്ടിപ്പൊളിഞ്ഞത് കൊണ്ടോ... 30 കഴിഞ്ഞിട്ടും കെട്ടാതെ പുര നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍

23 SEPTEMBER 2016 03:07 PM IST
മലയാളി വാര്‍ത്ത

വിവാഹം എപ്പോഴാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും പല നടിമാരും അതിന് സമയമായില്ല എന്നാണ് പറയുന്നത്. പ്രായം 30 കഴിഞ്ഞു എന്നോര്‍ക്കണം. ഇപ്പോള്‍ കരിയറിനാണ് പ്രാധാന്യം... വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല... അതിന് സമയമായില്ല എന്നൊക്കെയാണ് വിശദീകരണമായി പറയുന്നത്. അതേ സമയം സിനിമില്‍ തങ്ങളുടേതായ നിലയില്‍ വ്യക്തിമുദ്ര പതിപ്പിയ്ക്കാനും ഈ നടിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹം വേണ്ട എന്നു പറഞ്ഞ് ഇപ്പോഴും സിനിമയില്‍ തുടരുന്ന മുപ്പത് കഴിഞ്ഞ നായികമാരെ കുറിച്ചാണ് ഇവിടെ ഇപ്പോള്‍ പറയുന്നത്.

പ്രിയങ്ക ചോപ്ര...34 കാരിയായ പ്രിയങ്ക ചോപ്ര ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. ബോളിവുഡ് വിട്ട് ഹോളിവുഡിലും ചുവടുറപ്പിയ്ക്കുന്ന പ്രിയങ്കയോട് പലരും ചോദിയ്ക്കുന്നു, കല്യാണം എപ്പോഴാണെന്ന്. അത്രയും ആഴമുള്ള പ്രണയ ഗോസിപ്പുകള്‍ അധികം പ്രിയങ്കയുടെ പേരില്‍ കേള്‍ക്കുന്നില്ല. നേരത്തെ പല കിംവദന്തി കഥകളും കേട്ടിരുന്നു.

തൃഷ കൃഷ്ണ... 33 വയസ്സായി തൃഷയ്ക്ക്. പലരുടെയും കൂടെയുള്ള പല ഗോസിപ്പുകള്‍ക്കും ഒടുവില്‍ തൃഷ വരുണ്‍ മനിയനെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. ആര്‍ഭാടമായി നടന്ന വിവാഹ നിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. നിലവില്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാതെ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് തൃഷ. റാണ ദഗുപതിയുമായി പ്രണയത്തിലാണെന്ന കിംവദന്തി ഇടയ്ക്ക് ശക്തമാകാറുണ്ട്

അനുഷ്‌ക ഷെട്ടി...വിവാഹത്തെ കുറിച്ച് ഇപ്പോള്‍ 34 കാരിയായ അനുഷ്‌ക ചിന്തിയ്ക്കുന്നതേയില്ല. നായികാ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ഏറ്റവും ഭംഗിയിലും ആത്മാര്‍ത്ഥമായും ചെയ്തു തീര്‍ക്കേണ്ട തിരക്കിലാണ്. വിവാഹത്തിന് സമയമായില്ല എന്നാണ് നടി പറയുന്നത്. അതിനിടയില്‍ ഒരു നിര്‍മാതാവുമായുള്ള പ്രണയ ഗോസിപ്പുകള്‍ എങ്ങും തൊടാതെ പരക്കുന്നുണ്ട്.

നയന്‍താര...

പലരെയും പ്രണയിച്ചു നടക്കുന്നു എന്നല്ലാതെ 32 കാരിയായ നയന്‍താരയും ഇതുവരെ സ്ഥിരമായ ഒരു സ്ഥലം കണ്ടെത്തിയില്ല. ചിമ്പുവുമായുള്ള പ്രണയ പരാജയത്തിന് ശേഷം പ്രഭുദേവയുമായി അടുത്തു. പ്രഭുദേവയും നയനും വിവാഹം ചെയ്തു എന്നും ഇല്ല എന്നും വാര്‍ത്തകളുണ്ട്. എന്തായാലും ഇപ്പോള്‍ നയന്‍താരയുടെ കാമുകന്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ്. വിവാഹത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പറഞ്ഞു കേള്‍ക്കുന്നില്ല.

നേഹ ദൂപിയ...36 വയസ്സായി ബോളിവുഡ് താരം നേഹ ദൂപിയയ്ക്ക്. പലരുടെ കൂടെയുമുള്ള പ്രണയ ഗോസിപ്പുകള്‍ കേട്ടു. അതില്‍ പലരും കായിക രംഗത്തുള്ളവരായിരുന്നു. എന്നാല്‍ ഇതുവെര എവിടെയും കാലുറപ്പിച്ചിട്ടില്ല.

തബു...

30 കഴിഞ്ഞവര്‍ അവിടെ നില്‍ക്കട്ടെ, 40 കഴിഞ്ഞ തബു ഇതുവരെ വിവാഹം ചെയ്തിട്ടില്ല. 42 വയസ്സുകാരിയായ തബു പറ്റിയ ഒരാളെ കിട്ടിയാല്‍ വിവാഹം ചെയ്യും എന്നാണ് ഇപ്പോഴും പറയുന്നത്. ഇടക്കാലത്ത് നടി വിവാഹിതയാകാന്‍ പോകുന്നതായ വാര്‍ത്തകളുണ്ടായിരുന്നു.

അമീഷ പട്ടേല്‍...40 കാരിയായ അമീഷ പട്ടേലിന് സംവിധായകന്‍ വിക്രം ഭട്ടുമായി കടുത്ത പ്രണയം ഉണ്ടായിരുന്നു. ബോളിവുഡില്‍ ഏറെ ചര്‍ച്ചാ വിഷയമായ പ്രണയം 2000 ആണ്ടോടെ അവസാനിച്ചു. പിന്നീട് കുറേക്കാലം കനവ് പൂരിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. അഭിനയത്തിന് ഇടവേള കൊടുത്ത് സിനിമാ നിര്‍മാണത്തില്‍ ശ്രദ്ധിയ്ക്കുകയാണ് അമീഷ.

സുസ്മിത സെന്‍... 40 കാരിയായ സുസ്മിത സെന്നിനും ചില പ്രണയങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പൊട്ടിപ്പൊളിഞ്ഞതോടെ ഇനി ഒറ്റയ്ക്ക് മതി എന്ന് തീരുമാനിച്ചു. രണ്ട് കുട്ടികളെ ദത്തെടുത്ത് ജീവിയ്ക്കുന്നു.

ശോഭന... 

സുസ്മതി സെന്നിനെ പോലെ വിവാഹമേ വേണ്ട എന്ന തീരുമാനത്തിലാണ് ശോഭനയും ഒരു കുഞ്ഞിനെ ദത്തെടുത്തത്. അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ശോഭന ഇപ്പോള്‍ നൃത്തത്തിലാണ് ശ്രദ്ധിയ്ക്കുന്നത്. നാരായണി എന്നാണ് ദത്തുപുത്രിയുടെ പേര്.

നീതു ചന്ദ്ര...

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും മാറി മാറി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് നീതു ചന്ദ്ര. രണ്‍ദീപ് ഹോണ്ടയുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ബ്രേക്കപ്പായി. ഞങ്ങള്‍ വീണ്ടും ഒന്നിച്ചു എന്ന് നീതു പറഞ്ഞെങ്കിലും ഇപ്പോഴും വിവാഹം കഴിഞ്ഞിട്ടില്ല. 32 വസ്സ് പ്രായമായി ഇപ്പോള്‍ നടിക്ക്.

ശ്രിയ ശരണ്‍... 

തെന്നിന്ത്യന്‍ സിനികളില്‍ നിന്ന് ബോളിവുഡിലും ചില പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ശ്രിയ ശരണിന് ഇപ്പോള്‍ അവസരങ്ങള്‍ പൊതുവെ കുറവാണ്. 34 കാരിയായ ശ്രിയ ഇപ്പോഴും സിനിമയില്‍ നല്ല അവസരങ്ങള്‍ കാത്തിരിയ്ക്കുകയാണ്. വിവാഹത്തെ കുറിച്ച് കാര്യമായ ചിന്തകളൊന്നും നടക്കുന്നില്ല. പ്രണയ ഗോസിപ്പുകളും നടിയുടെ പേരില്‍ കുറവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (26 minutes ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (34 minutes ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (42 minutes ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (55 minutes ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (12 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (12 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (12 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (12 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (12 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (13 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (13 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (13 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (13 hours ago)

Malayali Vartha Recommends