പ്രണയത്തിനായി ജീവിതം തന്നെ മാറ്റി വച്ചു, അവസാനം ജീവിതം തന്നെ തകര്‍ന്നു, തിരിച്ചു വരന്‍ ഇപ്പോഴും ആഗ്രഹവുമുണ്ടെന്ന് അച്ചൂന്റെ മുത്ത്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളെടുത്താല്‍ അതില്‍ ഒരു ചിത്രമായിരിക്കും അമരം. അമരത്തിലെ അച്ചുവിനെയും മകളെയും മലയാളികള്‍ ഇതുവരെ മറക്കാനിടയില്ല. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാത് സിനിമയില്‍ നിന്നും വിട്ടുമാറി ഇപ്പോള്‍ സ്വകാര്യ ജീവിതം നയിക്കുകയാണ്. 15 വര്‍ഷം മുമ്പ് ജാക്കോബിനെ പ്രണയിച്ച് വിവാഹം കഴിച്ച് ഇന്റസ്ട്രി വിട്ട മാതുവിനെ കുറിച്ച് പിന്നെ വിവരമൊന്നുമുണ്ടായിരുന്നില്ല.
പതിനഞ്ചു വര്‍ഷം മുമ്പാണ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത മാതു അമേരിക്കയിലേക്ക് പറന്നത്. എന്നാല്‍, 2012ല്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വിവാഹമോചനത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. പരസ്പര വിശ്വാസത്തിലുള്ള വിള്ളലുകള്‍ മൂലം വിവാഹബന്ധം വേര്‍പിരിഞ്ഞ മാതു ഇപ്പോള്‍ തന്റെ 12, 9 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് താമസം.
തമിഴ്നാട്ടില്‍ ജനിച്ച മാതു കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാത്രം മാതുവായി മാറുകയായിരുന്നു.
പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ അമരത്തിന് ശേഷമാണ് മാതു ക്രിസ്തുമതം സ്വീകരിയ്ക്കുന്നത്. 1999 ല്‍ മാതുവും അമേരിക്കയില്‍ സെറ്റില്‍ഡായ ഡോ. ജാക്കോബും തമ്മിലുള്ള വിവാഹം കഴിച്ചിരുന്നു. പിന്നീട രണ്ട് വര്‍ഷം മുമ്പാണ് മാതു വിവാഹ മോചനം നേടിയത്. ന്യൂയോര്‍ക്കില്‍ സ്വന്തമായി നൃത്താഞ്ജലി ഡാന്‍സ് അക്കാദമി നടത്തുകയാണ് താരം. സമയവും നല്ല കഥാപാത്രങ്ങളും ലഭിച്ചാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന് മാതു പറയുന്നു.
https://www.facebook.com/Malayalivartha


























