മമ്മൂട്ടിയുടെ ഇഷ്ടം മകനും യുവനടനുമായ ദുല്‍ഖര്‍ സല്മാന് സ്വന്തമാക്കി
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ഇഷ്ട വാഹന നമ്പര്‍ മകനും യുവനടനുമായ ദുല്‍ഖര്‍ സല്മാന് വാശിയേറിയ പോരാട്ടത്തിലൂടെ സ്വന്തമാക്കി.
തിങ്കളാഴ്ച എറണാകുളം ആര്.ടി ഓഫിസില്‍ നടന്ന നമ്പര്‍ ലേലത്തില്‍ കെ.എല്‍ 07സി.എല്‍369 എന്ന പിതാവിന്റെ ഇഷ്ട നമ്പര്‍ ദുല്‍ഖറും സ്വന്തമാക്കിയത്.
പുതിയതായി വാങ്ങിയ ഫോക്സ് വാഗണ്‍ പോളോയ്ക്കു വേണ്ടിയാണ് ദുല്‍ഖര്‍ സി.എല്‍ പരമ്പരയില്‍പ്പെട്ട നമ്പറിനായി അപേക്ഷ നല്‍കിയത്.
എന്നാല്‍, ഈ നമ്പറിനായി മറ്റ് രണ്ട് പേര് കൂടി രംഗത്ത് വന്നതോടെ ലേലം നടത്താന്‍ ആര്.ടി.ഒ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലേലത്തില്‍ പങ്കെടുത്ത ദുല്‍ഖറിന്റെ പ്രതിനിധി 30,000 രൂപയ്ക്കാണ് നമ്പര്‍ നേടിയത്.
https://www.facebook.com/Malayalivartha