Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ചങ്ക് പറിയുന്ന വേദനയില്‍ മഞ്ജുവെഴുതിയ കത്ത് വീണ്ടും വൈറലാകുന്നു

26 JULY 2017 10:38 AM IST
മലയാളി വാര്‍ത്ത

ദിലീപുമായുള്ള വിവാഹ മോചന സമയത്ത് മഞ്ജു വാര്യരെഴുതിയ എഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. മലയാളികള്‍ വളരെയേറെ വേദനയോടെ കേട്ട ആ വിവാഹ മോചന വാര്‍ത്ത സമയത്ത് തന്നെയാണ് മഞ്ജു ആ കത്തെഴുതിയത്. എല്ലാം ഉള്ളിലൊതുക്കിക്കൊണ്ടുള്ള ആ കത്തില്‍ ദിലീപിനേയും മകളേയും ആത്മാര്‍ത്ഥ സുഹൃത്തുക്കളേയും മഞ്ജു പരാമര്‍ശിക്കുന്നുണ്ട്. തന്റെ സുഹൃത്തുക്കളല്ല ഇതിന് ഉത്തരവാദികളെന്ന് മഞ്ജു വ്യക്തമായി പറയുന്നു. ഇതിന്റെ പേരില്‍ അവര്‍ പഴി കേള്‍ക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറഞ്ഞു.

മഞ്ജുവിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വ്യക്തി ജീവിതത്തിലെ സ്വകാര്യത നിങ്ങളെപ്പോലെ തന്നെ വളരെയധികം വിലമതിക്കുന്ന ആളാണ് ഞാനും. അത് നമ്മുടെ മാത്രം സങ്കടങ്ങളാണ്. സന്തോഷങ്ങളും. പിന്നെയെന്തിന് ഞാന്‍ ഇങ്ങനെയൊരു കുറിപ്പെഴുതുന്നു . നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റു ചിലരുടെ ജീവിതത്തെക്കൂടി ബാധിക്കുന്നത് കാണുമ്പോള്‍ ചില സാഹചര്യങ്ങളില്‍ ചില വെളിപ്പെടുത്തലുകള്‍ ആവശ്യമായി വരും. അത് നമ്മളെ സ്‌നേഹിക്കുന്നവരുടെ നമ്മുടെ സന്തോഷത്തിലും വേദനയിലും ഒരു പോലെ കൂടെ നിന്നവരുടെ വേദന അകറ്റുവാന്‍ അവരെ കുറിച്ച് ചിലര്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണകള്‍ അകറ്റുവാന്‍ ഉപകരിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും.

ഞാനും ദിലീപേട്ടനും ഞങ്ങളുടെ പതിനാറ് വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ സംയുക്തമായി കുടുംബ കോടതിയെ സമീപിച്ചിരുക്കുയാണ്. ഞങ്ങള്‍ എടുത്ത ആ തീരുമാനം തികച്ചും വ്യക്തിപരമാണ്. ആ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്, കാരണക്കാര്‍ ആര് എന്നൊക്കെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അതൊക്കെ ഞങ്ങളുടെ മാത്രം സ്വകാര്യതയില്‍ ഒതുക്കി നിര്‍ത്താനാണ് എനിക്ക് താത്പര്യം. ആ സ്വകാര്യതയെ ദയവു ചെയ്ത് മാനിക്കുക. 

എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്ന കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട് എനിക്ക്. ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതാ മേനോന്‍ തുടങ്ങിയവര്‍. എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇവരാണ് ഉത്തരവാദികള്‍ എന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടാകുന്നു. അത് അവരെ വേദനിപ്പിക്കുന്നു എന്നെയും. എന്റെ തീരുമാനങ്ങള്‍ എന്റേതും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവും ആണ്. അവരുടെ പ്രേരണയോ നിര്‍ബന്ധമോ ഇതിനു പിന്നിലില്ല. ഇവരാരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാകുകയോ ചെയ്യരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അവരുടെ വ്യക്തി ജീവിതത്തെയും കലാജീവിതത്തെയും കൂടി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കുറിപ്പോടു കൂടി അത്തരം തെറ്റിദ്ധാരണകള്‍ അവസാനിക്കും എന്ന് കരുതുന്നു. ഞാന്‍ കാരണം എന്റെ തീരുമാനങ്ങള്‍ കാരണം അവര്‍ക്കുണ്ടായ എല്ലാ വേദനകള്‍ക്കും ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. 

ദിലീപേട്ടന്റെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവട്ടെ എന്നും കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അതുകൊണ്ടു തന്നെ അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്. അവള്‍ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തു തന്നെയാണല്ലോ മകള്‍ എന്നും...

എല്ലാം ഒന്നില്‍ നിന്നും തുടങ്ങുകയാണ് ഞാന്‍. ജീവിതവും സമ്പാദ്യവും എല്ലാം ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു പുനര്‍ജനിക്കല്‍ ഒരു സിനിമയുടെ വിജയം ജീവിത വിജയത്തിന്റെ അളവുകോല്‍ അല്ല എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം . 


*********
രണ്ടാംമൂഴത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ആശംസകളും സ്‌നേഹവും ലഭിച്ചിട്ടുണ്ട്. എല്ലാത്തിനും നന്ദിയുണ്ട്. ഒരു കടലോളം എവിടെയോ എന്നോ വായിച്ച ഒരു വരി ഓര്‍മ്മ വരുന്നു...
you never realize how strong you are, until being strong is the only option you have left...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (22 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (37 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (48 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends