Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

അറസ്റ്റും റിമാന്റും ജയിലുമായി വിഷമത്തിലായ ദിലീപിന്റെ കുടുംബത്തിലേക്ക് പുതിയൊരു വിശേഷം കൂടി

27 JULY 2017 12:22 PM IST
മലയാളി വാര്‍ത്ത

അറസ്റ്റും റിമാന്റും ജയിലുമായി വിഷമത്തിലായ ദിലീപിന്റെ കുടുംബത്തിലേക്ക് പുതിയൊരു വിശേഷം. നടി കാവ്യാമാധവന്‍ അമ്മയാകാന്‍ പോകുന്നുവെന്നാണ് ശ്രുതി. നടി നാലുമാസം ഗര്‍ഭിണിയാണെന്നാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നാണ് ലഭിക്കുന്ന വിവരം. ആലുവ പോലീസ് ക്ലബ്ബിലേക്ക് വരുന്നതിനില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട കാവ്യ ചൂണ്ടിക്കാണിച്ച 'പ്രശ്‌നം' എ. ഡി. ജി. പി. സന്ധ്യ പെട്ടെന്ന് അംഗീകരിക്കുകയായിരുന്നു. ഒരു സ്ത്രീ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ എന്ന നിലപാടിലാണ് പോലീസ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്തായാലും കേസ്സന്വേഷണത്തോട് ദിലീപ് സഹകരിക്കാതിരിക്കുന്നത് കാവ്യാമാധവന്റെ ഉത്തരവാദിത്തം ഇരട്ടിയാക്കും.

ദിലീപ് ജയിലിലാകുന്നതിനു മുന്‍പു തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന മട്ടില്‍ വാര്‍ത്ത വന്നെങ്കിലും തന്റെ ഭാര്യയുടെ വിശേഷം ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്ന താരത്തിന്റെ മറുപടിയോടെ ആ വാര്‍ത്തകള്‍ നിലച്ചിരുന്നു. 

എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതും. അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലര്‍ പറയുന്നത്. എന്നാല്‍, കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇതിന് സ്ഥിരീകരണം നല്‍കുന്നത്. 

സന്തോഷം നിറയേണ്ട ഈ അവസരത്തില്‍ ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാവ്യ. ദിലീപിന്റെ അറസ്റ്റ് നടന്ന അന്നു മുതല്‍ ആലുവയില്‍ ഭര്‍ത്താവിന്റെ തറവാട്ടു വീട്ടില്‍ തന്നെ കഴിയുകയാണ് കാവ്യ. പുറത്തുനിന്ന് ആരെയും കാണാനോ സംസാരിക്കാനോ കാവ്യ ഇതുവരെ തയാറായിട്ടില്ല. 

എന്നാല്‍, കാവ്യയുടെ കുടുംബം രണ്ടാഴ്ച മുന്‍പ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്‍കുടം നേര്‍ച്ച കഴിപ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിന്റെ തലേദിവസമായിരുന്നു പൊന്‍കുടം നേര്‍ച്ച നടത്തിയത്. ദിലീപിനു വേണ്ടി സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പൂജകള്‍ കഴിപ്പിച്ചപ്പോഴും കാവ്യയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു 49 വയസ്സുള്ള ദിലീപും 34 വയസ്സുള്ള കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. തികച്ചും അപ്രതീക്ഷിതമായി വിവാഹ വാര്‍ത്ത ഫേസ്ബുക്ക് ലൈവിലൂടെ ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയുടെ സാന്നിദ്ധ്യത്തില്‍ ആണ് ദിലീപ് കാവ്യയ്ക്ക് താലി ചാര്‍ത്തിയത്. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിലുള്ള മകളാണ് മീനാക്ഷി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (1 hour ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (2 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (2 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (2 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (2 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (2 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (3 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (3 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (3 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (3 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (4 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (4 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (4 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (6 hours ago)

Malayali Vartha Recommends