സണ്ണി വരുന്നു കേരളത്തിലേയ്ക്ക്!

ബോളിവുഡ് താരം സണ്ണി ലിയോണ്‍ അടുത്ത മാസം കേരളത്തില്‍ എത്തുന്നു. മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍ 4-ന്റെ 33-ാമത് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എം.ജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസം രാവിലെ 11.30-നാണ് നടക്കുന്നത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രമായ വില്ലനില്‍ ഒരു ഐറ്റം ഡാന്‍സുമായി സണ്ണി എത്തും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡില്‍ താരമാകുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സണ്ണി. എന്നാല്‍ ഇതുവരെ മലയാള ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























