ഒരുനാള്‍ ഞാനും ഇരയായി:അക്ഷയ് കുമാര്‍

കുട്ടിയായിരിക്കുമ്പോള്‍ തനിക്കു ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. മനുഷ്യക്കടത്തിനെതിരെ മുംബൈയില്‍ സംഘടിപ്പിച്ച ഒരു രാജ്യാന്തര സമ്മേളനത്തിലാണ് അക്ഷയ്കുമാര്‍ സ്വന്തം അനുഭവം വെളിപ്പെടുത്തിയത്.
''അന്നെനിക്ക് ആറു വയസു മാത്രമാണ് പ്രായം. പ്രസരിപ്പുളള മിടുക്കനായ കുട്ടിയായിരുന്നു ഞാന്‍. ഒരിക്കല്‍ ഒരാള്‍ എനിക്കു ലിഫ്റ്റ് തന്നു. അയാള്‍ വളരെ മോശമായാണ് എന്നോട് പെരുമാറിയത്. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ അയാള്‍ സ്പര്‍ശിച്ചു. അത് എന്നെ വല്ലാതെ അലോരസപ്പെടുത്തി-അക്ഷയ് കുമാര്‍ പറയുന്നു.
ആ സംഭവം വല്ലാത്ത നടുക്കമാണ് എന്നില്‍ സൃഷ്ടിച്ചത്. എന്നാല്‍ മിണ്ടാതിരിക്കാനോ സംഭവം മൂടിവെക്കാനോ ഞാന്‍ ശ്രമിച്ചില്ല. എന്റെ മാതാപിതാക്കളോട് എന്തും തുറന്നു പറയാന്‍ എനിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇയാളെ പിന്നീട് മറ്റൊരു കേസില്‍ പിടികൂടി. ഇയാള്‍ ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ആളായിരുന്നെന്നും അക്ഷയ് പറഞ്ഞു.
കുട്ടികളുമായി പ്രതിദിനം അവരുടെ വിവരങ്ങള്‍ മാതാപിതാക്കള്‍ ചോദിച്ചറിയണം എന്നു പറഞ്ഞായിരുന്നു അക്ഷയ് തന്റെ അനുഭവം തുറന്നു പറയാന്‍ മുതിര്‍ന്നത്. കുട്ടികള്‍ക്ക് മാതാപിതാക്കളോട് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ ഉപദ്രവിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സുരക്ഷാ ജീവനക്കാരിലൊരാള്‍ തന്റെ മകന്‍ ആരവിനെ അനാവശ്യമായി സ്പര്‍ശിച്ചതറിഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.
https://www.facebook.com/Malayalivartha


























