നിവിന്റെ നായികമാരാകാന്‍ തെന്നിന്ത്യന്‍ താരറാണിമാരും

മലയാള സിനിമയിലെ യുവനടന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് നിവിന്‍ പോളി ആണെന്ന്.
മലയാളത്തിലും തമിഴിലും ആയി നിരവധി വലിയ പ്രോജക്റ്റുകള്‍ ആണ് നിവിനെ കാത്തിരിക്കുന്നത്. അതില്‍ നായികമാരായി എത്തുന്നത് തെന്നിന്ത്യന്‍ താരറാണിമാരും.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന ചിത്രം ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തൃഷയാണ് നായികയായി എത്തുന്നത്. ഇവിടേയ്ക്ക് ശേഷമുള്ള ശ്യാമപ്രസാദ് ചിത്രമാണിത്.

ധ്യാന ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നയന്‍താരയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. തളത്തില്‍ ദിനേശന്‍, ശോഭ എന്നി കഥാപാത്രങ്ങളുടെ പേരിലാണ് നിവിനും നയന്‍സും പ്രത്യക്ഷപെടുന്നത് എന്നതും ശ്രദ്ധേയമാണ്.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയിലും നിവിന്റെ നായികയായി എത്തുന്നത് ഒരു തരസുന്ദരിയാണ്. അമല പോളാണ് ഈ ചിത്രത്തില്‍ നിവിന്റെ നായിക.

https://www.facebook.com/Malayalivartha


























