ദിലീപ് അറസ്റ്റിലായതിനു പിന്നാലെ 'ദേ പുട്ടി' നും പൂട്ടു വീണു

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കൊച്ചിയിലെ ദിലീപിന്റെ റെസ്‌റ്റോറന്റായ ദേ പുട്ടിനു പൂട്ടു വീണു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റെസ്റ്റോറന്റ് അടിച്ചു തകര്‍ത്തതിനു പിന്നാലെയാണ് ഇന്നലെ റെസ്‌റ്റോറനു പൂട്ടു വീണത്.
കൊച്ചി ബൈപ്പാസിലെ ദേ പുട്ട് റസ്റ്ററണ്ട് ഇന്നലെ പാര്‍സല്‍ ചെയ്യാന്‍ കവര്‍ ചെയ്ത പോലെ നീല ടാര്‍ പോളിന്‍ ഷീറ്റില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു. ഇതോടെയാണ് റെസ്റ്റോറന്റ് പൂട്ടിയിട്ടത്. പുറത്ത് സദാ ജാഗരൂകരായി പോലീസും ഒരു പോലീസ് വാനും. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന്റേത് എന്ന് കരുതുന്ന സ്ഥാപനങ്ങളെല്ലാം അക്രമി സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാപനത്തിനു പൂട്ടു വീണത്.
ദിലീപിന്റെ പേരിലുള്ള പല സ്ഥാപനങ്ങളും അടച്ചിട്ട് പോലീസ് കാവലിലാണ്. അതിലൊന്നാണ് താഴിട്ട് പൂട്ടി അടച്ചു കെട്ടി കൊച്ചിയിലെ ഈ സ്ഥാപനവും. കൊച്ചിയില്‍ നൂറ് കണക്കിന് ഹോട്ടലുകളുണ്ടെങ്കിലും നല്ല ആഹാരവും നല്ല പെരുമാറ്റവും ഹൈ ജിനിക്കായ അടുക്കളയും മുറികളും ടോയ് ലെറ്റുമൊക്കെയുള്ളവ കുറവാണ്.

ദിലീപിന്റേയും നാദിര്‍ഷയുടേയും മാത്രമല്ല മറ്റു പല പാര്‍ടണര്‍മാരും സ്ഥാപനത്തിലുണ്ടായിരുന്നു. അടച്ചിടേണ്ടി വന്നപ്പോള്‍ നഷ്ടം അവര്‍ക്ക് കൂടിയാണ്. അവിടെ ജോലി ചെയ്യുന്ന രണ്ട് ഡസനോളം പേര്‍ നിന്ന നില്പില്‍ തൊഴില്‍ രഹിതരുമായിരിക്കുന്നു. ഒന്നര കോടി രൂപയുടെ നഷ്ടമാണ് ദേ പുട്ട് അടച്ചു പൂട്ടുന്നതിലൂടെ ഉണ്ടാകുന്നതെന്നാണ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























