Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം-പദ്മപ്രിയ

29 JULY 2017 03:09 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ ആണ്‍ കഥാപാത്രങ്ങള്‍ മാറിയിട്ടുണ്ടെന്ന് നടി പദ്മപ്രിയ. എന്നാല്‍ സ്ത്രീകഥാപാത്രത്തെ മുന്‍നിര്‍ത്തി എങ്ങനെ സിനിമ എടുക്കണമെന്ന് അറിയില്ലെന്ന് പുതിയ സംവിധായകര്‍ പോലും പറയുന്നത് കേട്ടിട്ടുണ്ടെന്ന് നടി പദ്മപ്രിയ പറയുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിര്‍ഭാഗ്യമല്ലാതെ എന്തുപറയാന്‍ എന്നാണ് പദ്മപ്രിയ പ്രതികരിച്ചത്. ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത് പദ്മപ്രിയ പറയുന്നു. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ..? അതൊരു സ്‌റ്റോറിയാണോ എന്ന് ആര്‍ക്കറിയാം..? എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നു-പദ്മപ്രിയ പറയുന്നു.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള പദ്മപ്രിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു തിരക്കഥ ചോദിച്ചാല്‍ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞു തരൂ. അതും ശരിയായ കഥയാണോ..? ഉറപ്പില്ല. ഇതൊക്കെത്തന്നെയല്ലേ കാസ്റ്റിംഗ് കൗച്ച്..? കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നുള്ളത് സത്യമാണ്-പദ്മപ്രിയ പറയുന്നു. കിടക്ക പങ്കിടാന്‍ തയ്യാറല്ല, മാത്രമല്ല സ്‌ക്രിപ്റ്റും ചോദിക്കുന്നു. പിന്നെ നിങ്ങള്‍ ആ സിനിമയിലില്ല. അതെന്താ കാസ്റ്റിംഗ് കൗച്ച് അല്ലേ? പദ്മപ്രിയ ചോദിക്കുന്നു.

മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം..? പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്..? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല-പദ്മപ്രിയ പറയുന്നു.

എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പദ്മപ്രിയ പറയുന്നു. പക്ഷേ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കറിയാം. എന്നാല്‍ പിന്നെ ഞാന്‍ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവര്‍ക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ..? പദ്മപ്രിയ പറയുന്നു.

അവയ്‌ലബിള്‍ ആണോ എന്ന് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള പ്രതികരണം ഉണ്ടെന്നായിരുന്നു. ഉണ്ട്. പക്ഷേ സിനിമയില്‍ നിന്നല്ല. അയാള്‍ എന്റെ ഒരു സുഹൃത്താണ്. ഒരു വൈകുന്നേരം മുറിയില്‍ വന്നു. ഞാന്‍ അല്‍പചീനോയുടെ സിനിമ കാണുന്നു. ജയിലില്‍നിന്നു വരുന്ന കാമുകന്‍ അയാളുടെ പഴയ ഗേള്‍ഫ്രണ്ടിനെ കാണുന്ന ഒരു സീന്‍. അവള്‍ ഒരു സ്ട്രിപ്റ്റീസ് ഷോ ചെയ്യുന്നു.

ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, നോക്കൂ എന്തു മനോഹരമായാണ് ആ സ്ട്രിപ്റ്റീസ് കഥാപാത്രത്തെ പ്രൊജക്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ആ കമന്റ്, അത് അയാള്‍ ഒരു ക്ഷണമായി എടുത്തു. ഞാന്‍ പറഞ്ഞു. അയ്യോ, ചേട്ടാ, എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരു നടിയാണ്, സിനിമയിലുണ്ട്. അതുകൊണ്ട് മാത്രം ഒരാള്‍ക്ക് ഞാന്‍ നിന്റെ കൂടെ കിടക്ക പങ്കിട്ടോട്ടെ എന്നു ചോദിക്കാനുള്ള അവകാശമുണ്ടോ, ഇല്ല പദ്മപ്രിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (25 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (40 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (51 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends