മുകേഷിനെന്തുപറ്റി... സ്വന്തം ഭാര്യയുടെ പേരു മാറ്റി പറഞ്ഞതെന്തിന്

മുകേഷ് ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന കോമഡി പരിപാടിക്കിടയിലാണു സംഭവം നടന്നത്. മുകേഷിനെ കേന്ദ്രീകരിച്ച് അവതരിപ്പിക്കുന്ന പരിപാടിയില്‍ ഈ ആഴ്ച അതിഥിയായി എത്തുന്നത് മുകേഷിന്റെ ഭാര്യ മേതില്‍ ദേവികയാണ്. നൃത്ത മേഖലയില്‍ ഏറെ പ്രശസ്തയാണ് മേതില്‍ ദേവിക.
എന്നാല്‍ മേതില്‍ ദേവികയുടെ പേരു പരിപാടിക്കിടയില്‍ ഏറെ പൊല്ലാപ്പ് സൃഷ്ടിക്കുന്നുണ്ട്. പരിപാടി അവതരിപ്പിക്കുന്ന രമേഷ് പിഷാരടിയും മുകേഷും ഈ പേര് കൃത്യമായി ഉച്ചരിക്കുന്നില്ല. മേതില്‍ ദേവിക എന്നതിനു പകരം വേലില്‍ മേതിക എന്നാണ് ഇവര്‍ പറയുന്നുത്. മുകേഷ് പോലും ഭാര്യയുടെ പേരു തെറ്റിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. എന്തായാലും 30 സെക്കന്റുള്ള പരിപാടിയുടെ പ്രേമോ ഹിറ്റായി കഴിഞ്ഞു.
https://www.facebook.com/Malayalivartha


























