കുടുംബത്തെ സ്‌നേഹിച്ച് കൊതിതീരും മുമ്പ് രാജാറാം വിടവാങ്ങി; മകളെ വലിയ കലാകാരിയായി കാണാന്‍ കൊതിച്ചു

നടി താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചത് ഉള്‍ക്കൊള്ളാനാവാതെ താരാ കല്യാണും ഏക മകളും താരയുടെ അമ്മയായ സുബ ലക്ഷ്മിയും. ഡെങ്കി പനി ബാധിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. താരാ കല്യാണിന്റേയും അമ്മ സുബലക്ഷ്മിയുടേയും വളര്‍ച്ചയ്ക്ക് പിന്നില്‍ നെടും തൂണായി നിന്ന വ്യക്തിയാണ് രാജാറാം എന്ന താരയുടെ രാജേട്ടന്‍. മാത്രവുമല്ല മകളെ കലയുടെ ഉന്നത തലങ്ങളില്‍ എത്തിക്കാനായിരുന്നു രാജേട്ടന്റെ മോഹം. ഇത്രമേല്‍ ചേര്‍ച്ചയുള്ള താര ദമ്പതികള്‍ സിനിമയില്‍ തീരെ കുറവാണ്. അത്രയ്ക്കായിരുന്നു താരയും രാജയും തമ്മിലുള്ള ബന്ധവും സൗഹൃദവും.
സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡാന്‍സ് അദ്ധ്യാപകനുമാണ്. സീരിയലിലും സിനിമയിലും ചെറു വേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം.

പ്രാദേശിക ചാനലുകളില്‍ അവതാരകനുമായിരുന്നു. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിര്‍ത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്.

ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്.

കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ വര്‍മ്മയുടെ നേതൃത്വത്തിലുള്ള വിധഗ്ദ സംഘമാണ് രാജാറാമിനെ ചികിത്സിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ രാജാറാമിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വെറുതേ ആകുകയായിരുന്നു.

മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

https://www.facebook.com/Malayalivartha


























