സമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് താര രാജാക്കന്‍മാര്‍; വൈറലായി വീഡിയോ...

മമ്മൂട്ടിയും മോഹന്‍ലാലും പകരം വെയ്ക്കാനില്ലാത്ത വെള്ളിത്തിരയിലെ താര രാജാക്കന്‍മാര്‍. 40 വര്‍ഷത്തെ അഭിനയ പാരമ്പര്യം പിന്നിടുമ്പോഴും താര രാജാക്കന്‍മാരോടുള്ള ആരാധകരുടെ ആരാധനയ്ക്ക് കുറവൊന്നുമില്ല.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ ആരാധകര്‍ പരസ്പരം പോരടിക്കുകയും മത്സരിക്കുകയും ചെയ്യുക പതിവാണെങ്കില്‍ കൂടിയും ഇരുവരും നാളിതുവരെയും ഉറ്റ ചങ്ങാതിമാരാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ.
ആദ്യം പരസ്പരം കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒടുവില്‍ ഇരുവരും പൊട്ടിക്കരയുന്ന രംഗമാണ് വീഡിയോയില്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും 40 വര്‍ഷത്തെ പകരം വെയ്ക്കാനില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോയിലാണ് ഇരുവരും പരസ്പരം പരിഹസിക്കുകയും പിന്നീട് പൊട്ടിക്കരയും ചെയ്യുന്നത്.
അമരം മുതല്‍ ഗ്രേറ്റ് ഫാദര്‍ വരെയുള്ള മമ്മൂട്ടി ചിത്രവും കിരീടം മുതല്‍ പുലിമുരുകന്‍ വരെയുള്ള മോഹന്‍ലാല്‍ ചിത്രത്തിന്റെയും രസകരവും ഹൃദയ സ്പര്‍ശമേകുന്നതുമായ സീക്ക്വന്‍സുകളാണ് വീഡിയോയില്‍. നാല് മിനിറ്റ് 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























