'എന്റെ പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ..'; മമ്മൂട്ടിയോടുള്ള ആരാധന പ്രകടിപ്പിച്ച് നടി ശരണ്യ മോഹന്‍

ഗ്ലാമറിന്റെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ പുതിയ ചിത്രം. മമ്മൂട്ടി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മഞ്ഞ ഷര്‍ട്ടില്‍ മിന്നിത്തിളങ്ങി വരുന്ന മമ്മൂക്കയെ ചിത്രത്തില്‍ കാണാം.
ചിത്രത്തിന് താഴെ നടി ശരണ്യ മോഹന്‍ പോസ്റ്റ് ചെയ്ത ഒരു കമന്റ് ആണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. 'എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ' ഇങ്ങനെയായിരുന്നു ശരണ്യയുടെ കമന്റ്. 2500 ഓളം ലൈക്‌സ് ആണ് ഈ കമന്റിന് ലഭിച്ചതും, കൂടാതെ അഞ്ഞൂറില്‍ പരം മറുപടിയും കമന്റിന് താഴെയായി എത്തി.
ദുല്‍ക്കറിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതല്‍ ഇഷ്ടമെന്ന് ആരാധകര്‍ ശരണ്യയോട് ചോദിക്കുകയുണ്ടായി. രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു നടിയുടെ മറുപടി. ഒരു ഹായി തരാമോ ശരണ്യ ചേച്ചീ എന്നായിരുന്നു ചിലരുടെ ആവശ്യം. മമ്മൂക്ക ആരാധകര്‍ക്ക് ഹലോ പറഞ്ഞ താരം ഇനി ഇവിടെ നിന്നാല്‍ തന്റെ മകന്‍ ഓടിക്കുമെന്ന് അറിയിച്ച് ഏവരെയും സന്തോഷിപ്പിച്ചു.
https://www.facebook.com/Malayalivartha


























