Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

പൊളിച്ചടുക്കാന്‍ മോഹന്‍ലാലും കമലഹാസനും

01 AUGUST 2017 10:50 AM IST
മലയാളി വാര്‍ത്ത

ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഉലകനായകന്‍ കമലഹാസനും മെഗാസ്റ്റാര്‍ മോഹന്‍ലാലും വ്യത്യസ്ഥമായ രണ്ടു വേഷങ്ങളില്‍ എത്തുകയാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമലഹാസന്‍ തന്നെയാണ്. അക്ഷയ് കുമാര്‍, പരേഷ് റാവല്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ഓ മൈ ഗോഡിന്റെ റീമേക്കാണിത്.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളായ കമലഹാസനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ഓ മൈ ഗോഡ് മറ്റൊരു തലത്തിലെത്തും. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് തീയതിയെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. ദൈവങ്ങളുടെ പ്രതിമ വില്‍ക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്റെ വേഷമാണ് കമല്‍ കൈകാര്യം ചെയ്യുന്നത്.ദൈവമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

2008ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡ് സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ ചിത്രം 180 കോടിയാണ് ബോക്‌സോഫീസില്‍ കൊയ്തത്. മുംബയിലെ ചോര്‍ ബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റും കച്ചവടം നടത്തുന്നയാളാണ് നിരീശ്വരവാദിയായ കാഞ്ചിഭായ്. ഒരു ദിവസം മുംബയ് നഗരത്തില്‍ ഭൂകമ്പം ഉണ്ടാവുകയും ചോര്‍ബസാറില്‍ കാഞ്ചി ഭായിയുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു. ദൈവത്തെ കളിയാക്കിയതിന് ലഭിച്ച ശിക്ഷയാണിതെന്ന് എല്ലാവരും അയാളോട് പറയുന്നു.

നഷ്ടപരിഹാരത്തിനായി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായിക്ക് ദൈവത്തിന്റെ പ്രവര്‍ത്തി കാരണം ഉണ്ടാകുന്ന നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മറുപടിയാണ് കിട്ടുന്നത്. എന്നാല്‍ ദൈവം തനിക്ക് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് കാഞ്ചിഭായ് കോടതിയെ സമീപിക്കുകയും ദൈവങ്ങള്‍ക്ക് ഹാജരാകാന്‍ പറ്റാത്തതിനാല്‍ പ്രതി പുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആള്‍ ദൈവങ്ങള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്യുന്നു. ഇതേ നിയമത്തിന്റെ പേരില്‍ നഷ്ടപരിഹാരം ലഭിക്കാത്ത ആളുകളുടെ പിന്തുണയും കാഞ്ചിഭായിക്ക് കിട്ടുന്നു.

തുടര്‍ന്ന് മതമൗലികവാദികളുടെ ആക്രമണത്തിന് ഇരയാകുന്ന കാഞ്ചിയുടെ രക്ഷകനായി കൃഷ്ണ വാസുദേവ് യാദവ് എന്നയാള്‍ എത്തുന്നു. കൃഷ്ണ വാസുദേവ് ഭഗവാന്‍ കൃഷ്ണനാണെന്ന് കാഞ്ചി മനസിലാക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. തമിഴ്, തെലുങ്ക് റീമേക്കില്‍ കഥാപാത്രങ്ങളുടെ പേരും പശ്ചാത്തലവും മാറും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കമല്‍ തന്നെയാണ് എഴുത്തുന്നത്. 2009ല്‍ റിലീസ് ചെയ്ത ഉന്നയ് പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് കമലും മോഹന്‍ലാലും മുമ്പ് ഒന്നിച്ചഭിനയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (25 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (40 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (51 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends