സ്ത്രീത്വത്തിന്റെ വിഭിന്ന മുഖങ്ങളെ ആവിഷ്‌കരിച്ച് ഒരു പുതിയ ചുവടുവയ്പുമായി അമൃതയും അഭിരാമിയും

ഗായിക അമൃത സുരേഷും അനുജത്തി അഭിരാമിയും ചേര്‍ന്നുള്ള അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍!ഡിലെ പാട്ടുകളില്‍ മിക്കതും തരംഗമാണ്. ബാന്‍ഡുമായി ഇരുവരും കടന്നുചെല്ലുന്ന വേദികളെല്ലാം പാട്ടു കേട്ട് ഇളകിമറിയാറുമുണ്ട്.
ഇപ്പോള്‍ ജീവിതത്തിലെ ഒരു പുതിയ ചുവടുവയ്പിലാണ് അമൃതയും അഭിരാമിയും. ഇരുവരും ചേര്‍ന്ന് ഒരു പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുകയാണിപ്പോള്‍. ക്രോസ്‌റോഡ് എന്ന ചിത്രത്തിലാണ് ഇരുവരും സംഗീത സംവിധാനം നിര്‍വഹിച്ചത്. പാടിയതും അമൃതയും അഭിരാമിയും ചേര്‍ന്നാണ്. വീരാംഗണ എന്ന ഈ ഗാനത്തിനു വരികള്‍ അവിര റബേക്കയുടേതാണ്.
സ്ത്രീത്വത്തിന്റെ വിഭിന്ന മുഖങ്ങളെ ആവിഷ്‌കരിക്കുന്ന ചിത്രമാണിത്. മംമ്ത മോഹന്‍ദാസ്, പ്രിയങ്ക, മൈഥിലി, പത്മ പ്രിയ, ഷ്രിന്ദ, ഇഷ തല്‍വാര് തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് പാട്ടില്‍.
ഇതിനോടൊപ്പം അമൃതയും അഭിരാമിയും പാടിയഭിനയിക്കുന്നുമുണ്ട്. അതിമനോഹരമാണ് അതുകൊണ്ടു തന്നെ ദൃശ്യങ്ങള്‍. നാടന്‍ മൂഡ് നല്‍കി ഇരുവരും ചേര്‍ന്നു പാടുന്ന പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ വെസ്‌റ്റേണ്‍ സ്‌റ്റൈലാണ്. സംഗീത സംവിധാനത്തിന്റെ തുടക്കം ഇരുവരും അസലാക്കി എന്നു തന്നെ പറയണം.
https://www.facebook.com/Malayalivartha


























